IndiaNews

കാശ്മീരില്‍ പോലീസിനു നേര്‍ക്കു ഭീകരരുടെ വെടിവയ്പ്

ശ്രീനഗര്‍: പ്രതിഷേധക്കാരെ നേരിടാന്‍ നിയോഗിച്ച പോലീസ് സംഘത്തിനു നേര്‍ക്ക് തീവ്രവാദികളുടെ വെടിവയ്പ്. ജമ്മു കാഷ്മീരിലെ കുല്‍ഗാം-യാരിപോര മേഖലയിലാണ് വെടിവയ്പുണ്ടായത്. പോലീസിനു നേര്‍ക്കുണ്ടാകുന്ന ആക്രമണങ്ങളുടെ തുടര്‍ച്ചയാണ് ഈ സംഭവം. ആക്രമണത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

ചൊവ്വാഴ്ച കുല്‍ഗാമില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ വസതിക്കു നേര്‍ക്ക് തീവ്രവാദികള്‍ വെടിയുതിര്‍ത്തിരുന്നു. കൂടാതെ, പോലീസ് ഉദ്യോഗസ്ഥരുടെ വീടുകളിലെത്തി കുടുംബാംഗങ്ങളോടു ഭീഷണി മുഴക്കുകയും ചെയ്തു. ഒരാഴ്ചയ്ക്കിടെ മൂന്നാം തവണയാണ് ഇത്തരത്തില്‍ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

കഴിഞ്ഞദിവസം, ജമ്മു കാഷ്മീരിലെ ബഡ്ഗാം ജില്ലയില്‍ ഭീകരനുവേണ്ടിയുള്ള തെരച്ചിലിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയവര്‍ക്കുനേരെ സൈന്യം നടത്തിയ പെല്ലറ്റ് വെടിവയ്പില്‍ മൂന്ന് ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button