KeralaNews

വീട്ടിലുറങ്ങിക്കിടന്ന 90 കാരി പീഡനത്തിന് ഇരയായി- മുറിവുകളുമായി അവശ നിലയിൽ ആശുപത്രിയിൽ

 

മാവേലിക്കര: വീട്ടിൽ ഒറ്റയ്ക്ക് ഉറങ്ങിക്കിടന്ന 90 കാരി പീഡനത്തിന് ഇരയായി.വൃദ്ധയുടെ മകള്‍ ചെട്ടികുളങ്ങര അശ്വതി ഉത്സവം കാണാന്‍ പോയ സമയത്താണ് പീഡനം നടന്നത്. മാവേലിക്കര കണ്ടിയൂരില്‍ ആണ് സംഭവം നടന്നത്.ബുധനാഴ്ച രാത്രിയിലാണ് സംഭവം. വൃദ്ധയും മകളും ഒരുമിച്ചു താമസിച്ചു വരികയായിരുന്നു.ബുധനാഴ്ച രാത്രി ഉത്സവം കാണാൻ പോയ മകൾ വ്യാഴാഴ്ച രാവിലെ തിരികെ വന്നപ്പോൾ ആണ് ദാരുണമായ കാഴ്ച കണ്ടത്.

മുഖത്തും ജനനേന്ദ്രിയ ഭാഗത്തും മാരകമായ മുറിവുകളുമായി അവശ നിലയിലായിരുന്നു വൃദ്ധ. ഉടൻ തന്നെ അയൽക്കാരുമായി ചേർന്ന് മകൾ വൃദ്ധയെ മാവേലിക്കര സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പോലീസിൽ അറിയിക്കുകയും ചെയ്യുകയായിരുന്നു. മാവേലിക്കര പോലീസ് കേസന്വേഷണം ആരംഭിച്ചു, ഒരാളെ കസ്റ്റഡിയിലെടുത്തതായി സൂചന ഉണ്ട്.

Tags

Post Your Comments


Back to top button
Close
Close