KeralaNews

പുനലൂര്‍-ചെങ്കോട്ട റൂട്ടില്‍ നാളെ മുതല്‍ ഭാഗികമായി പാസഞ്ചര്‍ ട്രെയിനുകള്‍ ഓടും

കൊല്ലം• ഗേജ് മാറ്റം പൂര്‍ത്തിയായി വരുന്ന കൊല്ലം-ചെങ്കോട്ട റൂട്ടില്‍ നാളെ മുതല്‍ ഭാഗികമായി പാസഞ്ചര്‍ ട്രെയിനുകള്‍ ഓടും. ഗേജ്‌ മാറ്റം പൂർത്തിയായ കൊല്ലം – ചെങ്കോട്ട പാതയിലെ പുനലൂർ – ഇടമൺ, ചെങ്കോട്ട – ഭഗവതിപുരം എന്നീ സെക്ഷനുകളിലാണ് വെള്ളിയാഴ്ച മുതല്‍ സര്‍വീസ് ആരംഭിക്കുന്നത്.

നിലവില്‍ പുനലൂര്‍ വരെയുള്ള മൂന്ന് സര്‍വീസുകള്‍ പുനലൂരിലേക്ക് നീട്ടും. ഗുരുവായൂർ – പുനലൂർ സർവ്വീസ്‌ ഉൾപ്പടെയുള്ള പാസഞ്ചർ സർവ്വീസുകളാണ് നീട്ടുന്നത്‌. ആദ്യ ട്രെയിൻ കൊല്ലത്തുനിന്ന് രാവിലെ 8.40ന് പുറപ്പെട്ട്‌ 10.30ന് ഇടമൺ എത്തും. അവിടെ നിന്നും 11.00 ന് തിരികെ പുറപ്പെടുന്ന ട്രെയിൻ 12.50 ന് കൊല്ലത്ത്‌ എത്തും.

തിരുനൽവേലി-ചെങ്കോട്ട പാസഞ്ചര്‍ ഭഗവതിപുരം വരെ നീട്ടും. 9.25ന് പുറപ്പെടുന്ന തിരുനൽവേലി ചെങ്കോട്ട പാസഞ്ചർ 1 മണിക്ക്‌ ഭഗവതിപുരത്തെത്തി 1.30ന് തിരുനൽവേലിക്ക്‌ മടങ്ങും.

shortlink

Related Articles

Post Your Comments

Related Articles


Back to top button