IndiaNews

വിദ്യാഭ്യാസമേഖലയ്‌ക്ക് പുത്തൻ പ്രതീക്ഷ നൽകി യോഗി ആദിത്യനാഥിന്റെ നടപടി

ലഖ്‌നൗ: ഉത്തർപ്രദേശിൽ നടന്ന പരീക്ഷത്തട്ടിപ്പിന് നടപടിയുമായി യോഗി ആദിത്യനാഥ്.ഇതിനോടകം തട്ടിപ്പുമായി ബന്ധപ്പെട്ട് അദ്ധ്യാപകരും, പരീക്ഷാസെന്ററുകളും, വിദ്യാർത്ഥികളുമടക്കം നിരവധി പേരാണ് യോഗിയുടെ കർശന നടപടിക്കു വിധേയരായത്.ഇതുവരെ 111 സെന്റർ ഡയറക്ടർമാർ, 178 ഇൻവിജിലേറ്റർമാർ, 70 വിദ്യാർത്ഥികൾ എന്നിവർക്കെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. 57 ഓളം പരീക്ഷാസെന്ററുകളെ പരീക്ഷ നടത്തുന്നതിൽ നിന്നും ബാർ ചെയ്തു.

അതിൽ 54 സെന്ററുകളിലും നടത്തി വന്നിരുന്ന പരീക്ഷകൾ റദ്ദാക്കുകയും ചെയ്തതായാണ് ഇതുവരെയുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. മുൻകാലങ്ങളിൽ പരീക്ഷയോടനുബന്ധിച്ച് വ്യാപക ക്രമക്കേടുകളാണ് യു.പിയിൽ അരങ്ങേറിക്കൊണ്ടിരുന്നത്. കോപ്പിയടിയും, ആൾമാറാട്ടവുമുൾപ്പെടെ ഗുരുതരമായ ക്രമക്കേടുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും ഒരു നടപടിയുമുണ്ടാകാതെ കുത്തഴിഞ്ഞു കിടന്നിരുന്ന യു.പിയിലെ വിദ്യാഭ്യാസമേഖലയ്‌ക്ക് പുത്തൻ പ്രതീക്ഷ നൽകുന്നതാണ് യോഗിയുടെ നടപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button