India

ഇന്ത്യയിലെ ഡ്രൈവിംഗ് ലൈസുകളെക്കുറിച്ച് നിതിന്‍ ഗഡ്കരി

നാഗ്പൂര്‍ : ഇന്ത്യയില്‍ നിലവിലുള്ള 30 ശതമാനം ഡ്രൈവിങ് ലൈസന്‍സുകളും വ്യാജമാണെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. ഡ്രൈവിങ് ടെസ്റ്റ് ഒരാള്‍ പൂര്‍ത്തീകരിച്ച മൂന്നു ദിവസത്തിനുള്ളില്‍ ലൈസന്‍സ് നല്‍കണമെന്നും അദ്ദേഹം സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തോണില്‍ പറഞ്ഞു.

വ്യാജ ഡ്രൈവിങ് ലൈസന്‍സുകള്‍ തടയാന്‍ ഇ-ഗവണന്‍സ് മുഖാന്തിരം ഇലക്ട്രോണിക് ലൈസന്‍സുകള്‍ വ്യാപകമായി പ്രോത്സാഹിപ്പിക്കുമെന്നും ഗഡ്കരി പറഞ്ഞു. ഡ്രൈവിങ് ലൈസന്‍സ് ഉള്ളവരുടെ വിവരങ്ങള്‍ രാജ്യത്താകമാനം ലഭ്യമാക്കും. ഇത് വ്യാജ ലൈസന്‍സുകള്‍ സമ്പാദിക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കും. ഡ്രൈവിങ് ടെസ്റ്റ് പാസാകാതെ ആര്‍ക്കും ലൈസന്‍സ് ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button