Latest NewsNewsIndia

കേന്ദ്രസര്‍ക്കാരിനെ ചെറുക്കാന്‍ കോൺഗ്രസ്സുമായി സഖ്യമുണ്ടാക്കാൻ സിപിഐ

 

ന്യൂഡൽഹി:കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി ബിജെപിയെ നേരിടാനാണ് സിപിഐയുടെ നീക്കം.ഇതനുസരിച്ച്‌ സഖ്യരൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു.മതേതര കക്ഷികളുമായി പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ ദേശീയ തലത്തിൽ സഖ്യം ഉണ്ടാക്കുന്നതിൽ തെറ്റില്ലെന്നാണ് സി പി ഐയുടെ പക്ഷം.ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രമുള്ള കേന്ദ്രസര്‍ക്കാരിനെ ചെറുക്കാന്‍ മതേതര ശക്തികളുടെ കൂട്ടായ്മ അനിവാര്യമാണെന്നാണ് സി പി ഐയുടെ യോഗത്തിലെ വിലയിരുത്തൽ.

കാലം ആവശ്യപ്പെടുന്ന രാഷ്ട്രീയ അന്വേഷണങ്ങള്‍ക്ക് സമയം ആയെന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. ഇതിന്റെ മുന്നോടിയായി രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോണ്‍ഗ്രസുമായും ബിജെപിയുമായും തുല്യ ദൂരം പാലിക്കണമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം നിലനില്‍ക്കെയാണ് സിപി ഐയുടെ ഈ തീരുമാനം.അടുത്തിടെ നടന്ന നിയമ സഭാ തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ കേരളത്തിലെ അണികൾ ഇതിനെ എങ്ങനെ നോക്കിക്കാണുമെന്ന് പാർട്ടിക്ക് ആശങ്കയുണ്ട്.

news courtesy : mathrubhoomi

shortlink

Related Articles

Post Your Comments

Related Articles


Back to top button