KeralaLatest NewsNews

പെൺകുട്ടികൾക്ക് സന്തോഷ വാർത്ത; നനഞ്ഞ മുടി കെട്ടിവയ്ക്കാതെ സ്വസ്ഥമായി ക്ലാസ്സിരിക്കാം

തൃശ്ശൂർ: വേനലവധി കഴിഞ്ഞ് സ്കൂളിലെത്തുമ്പോൾ പെൺകുട്ടികൾക്ക് നനഞ്ഞ മുടി കെട്ടിവയ്ക്കാതെ ക്ലാസ്സിലിരിക്കാം. മുടി രണ്ടായി മെടഞ്ഞിടണമെന്ന സ്കൂളുകളുടെ നിർബന്ധം ഇനി വേണ്ടെന്ന് പൊതുവിദ്യാഭാസ വകുപ്പ് ഉത്തരവിറക്കി. കുട്ടികൾ ഇങ്ങനെ മുടി രണ്ടായി മെടഞ്ഞിടാൻ പാടില്ലെന്ന് ബാലാവകാശ സംരക്ഷണ കമ്മീഷൻ 2016 ഓഗസ്റ്റിൽ നിർദേശിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് പുതിയ തീരുമാനം.

പൊതു വിദ്യാഭാസ വകുപ്പ് സെക്രട്ടറി, ഡയറക്ടർ, ഹയർ സെക്കണ്ടറി ഡയറക്ടർ എന്നിവർക്കായിരുന്നു അടിയന്തര ഉത്തരവ് പുറപ്പെടുവിക്കാൻ നിർദേശം. മുടി വിഷയത്തിൽ നിർബന്ധം വേണ്ടെന്ന് ഹയർ സെക്കണ്ടറി ഡയറക്ടറേറ്റ് ഉത്തരവിട്ടെങ്കിലും പൊതു വിദ്യാഭാസ വകുപ്പ് തീരുമാനമെടുത്തിരുന്നില്ല.

സ്കൂൾ അച്ചടക്കത്തിന്റെ ഭാഗമായി മുടി ഒതുക്കികെട്ടാൻ ആവശ്യപ്പെടാം. മാനസികമായും ആരോഗ്യപരമായും ദോഷമുണ്ടാക്കുന്ന രീതിയിൽ മുടി പിരിച്ചു കെട്ടാൻ നിർബന്ധിക്കരുത്. വിദ്യാർഥികൾ ബുദ്ധിമുട്ടുകൾക്ക് ഇരയാകുന്നില്ലെന്ന് സ്കൂൾ അധികൃതരും വിദ്യാഭാസ ഓഫീസർമാരും ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button