Latest NewsNewsIndia

പ്രമുഖ നടിയുടെ ഭര്‍ത്താവ് വിഷംകഴിച്ച് മരിച്ച നിലയില്‍

ചെന്നൈ•പ്രമുഖ തമിഴ് സീരിയല്‍ നടി മൈന നന്ദിനിയുടെ ഭര്‍ത്താവ് കാര്‍ത്തികേയനെ വിഷം കഴിച്ച് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ചെന്നൈ നഗരത്തിലെ വിരുംബാക്കം പ്രദേശത്തെ ഒരു ലോഡ്ജിലാണ് മൃതദേഹം കണ്ടെത്തിയത്.

ജിം ഉടമയാണ് കാര്‍ത്തികേയന്‍. മുറിയില്‍ നിന്നും ഏറെ നേരമായിട്ടും കാര്‍ത്തികേയന്‍ പുറത്തേക്ക് വരാത്തതില്‍ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാരന്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ശീതളപാനീയത്തില്‍ വിഷം കലര്‍ത്തി കുടിക്കുകയായിരുന്നുവെന്നാണ് സൂചന. തന്നെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചത് അമ്മയിയച്ഛന്‍ ആണെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യക്കുറിപ്പ്‌ മുറിയില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.

എട്ടുമാസം മുന്‍പ് മധുരൈയില്‍ വച്ചാണ് നന്ദിനിയും കാര്‍ത്തികേയനും വിവാഹിതരായത്. കാര്‍ത്തികേയന്റെ രണ്ടാം വിവാഹമായിരുന്നു. വൈവാഹിക ജീവിതത്തിലെ പ്രശ്നങ്ങളെത്തുടര്‍ന്ന് നന്ദിനി ഏതാനും നാളുകള്‍ക്ക് മുന്‍പ് സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു.

വിജയ് ടിവിയിലെ പ്രശസ്ത സീരിയല്‍ ആയ ‘ശരവണന്‍ മീനാക്ഷി’യിലെ മൈന എന്ന കഥാപാത്രമാണ് നന്ദിനിയെ ഏറെ പ്രശസ്തയാക്കിയത്. കോമഡി പരിപാടിയായ ‘കലക്ക പോവത് യാര്‍’ എന്ന പരിപാടിയിലെ ജഡ്ജായും നന്ദിനി എത്തിയിട്ടുണ്ട്. കേഡി ബില്ല കില്ലാഡി രംഗ, വംശം തുടങ്ങിയ ചിത്രങ്ങളിലും നന്ദിനി അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button