NewsIndiaFood & Cookery

മത സൗഹാര്‍ദ്ദത്തിന് ഗോവധം നിരോധിക്കണം:അജ്മീര്‍ ദര്‍ഗ മേധാവി സര്‍ക്കാരിനോട്

ജെയ്പൂര്‍•രാജ്യത്ത് സാമുദായിക സൗഹാര്‍ദ്ദം പ്രോത്സാഹിപ്പിക്കാന്‍ കന്നുകാലികളെ കൊല്ലുന്നതും മാട്ടിറച്ചിയുടെ വില്പനയും സര്‍ക്കാര്‍ നിരോധിക്കണമെന്ന് അജ്മീര്‍ ദര്‍ഗയിലെ ആത്മീയ മേധാവി. മുസ്ലിങ്ങള്‍ കന്നുകാലികളെ കൊല്ലുന്നതില്‍ നിന്നും ബീഫ് കഴിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം. അതിലൂടെ രാജ്യത്തിന്‌ നല്ല മാതൃകാനുസാരമായ സന്ദേശം നല്‍കാന്‍ കഴിയുമെന്നും ദര്‍ഗ ദീവാന്‍ സൈനുല്‍ അബെദിന്‍ അലി ഖാന്‍ പറഞ്ഞു.

താനും തന്റെ കുടുംബാംഗങ്ങളും ഇനി മുതല്‍ ബീഫ് കഴിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

മൂന്ന് തലാക്ക് ചൊല്ലി വിവാഹമോചനം നേടുന്നത് ശരിയാ നിയമപ്രകാരമല്ലെന്നും മുസ്ലിങ്ങള്‍ ശരിയാ നിയമം ലംഘിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. അജ്മീറില്‍ ഖ്വാജ മൊയ്നുദീന്‍ ചിസ്തിയുടെ 805 ാമത് ഉറൂസില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മതനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പശുക്കളെ കൊല്ലുന്നതും അതിന്റെ മാംസത്തിന്റെ വില്പനയുമാണ്‌ മതവിരോധത്തിന്റെ പ്രധാനകാരണം. പശുവിനെ വധിക്കുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കാനുള്ള ഗുജറാത്ത്‌ സര്‍ക്കാരിന്റെ തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു.

“പശു മതവിശ്വാസത്തിന്റെ ഭാഗമാണ്. അതിന്റെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിന് മാത്രമല്ല, ഓരോ മതവിശ്വാസിക്കുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button