Latest NewsIndia

ഇന്ത്യ-പാക് സാമാധാന ശ്രമത്തിന് മധ്യസ്ഥത വഹിക്കാമെന്ന യുഎസ് നിര്‍ദ്ദേശത്തിനു ഇന്ത്യ പ്രതികരിക്കുന്നു

ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള സാമാധാന ശ്രമത്തിന് ആരുടെയും മധ്യസ്ഥത ആവശ്യമില്ലെന്ന് ഇന്ത്യ. യുഎസിന്റെ നിര്‍ദ്ദേശത്തെ ഇന്ത്യ തള്ളുകയായിരുന്നു. പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നാണ് ഇന്ത്യ പറയുന്നത്.

അതിന് മൂന്നാമതൊരാളുടെ മധ്യസ്ഥത വേണ്ട. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ പരിഹരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇടപെടുമെന്ന് യുഎസ് പ്രതിനിധി നിക്കി ഹാലെ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് ഇന്ത്യയുടെ പ്രതികരണം. പാകിസ്ഥാനുമായുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ ഭീകരവാദവും അക്രമവും അവസാനിച്ച് സമാധാന അന്തരീക്ഷം വരണമെന്ന ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

ഭീകരവാദത്തിനെതിരെ പാകിസ്ഥാന്‍ നിയന്ത്രണങ്ങളും തീരുമാനങ്ങളും നടപ്പാക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. നേരത്തെ, ഓരോ നിമിഷവും വഷളായിക്കൊണ്ടിരിക്കുന്ന ഇന്ത്യ-പാക് ബന്ധത്തില്‍ യുഎസ് ഭരണകൂടത്തിന് ആശങ്കയുണ്ടെന്നാണ് നിക്കി ഹാലെ പറഞ്ഞത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button