KeralaNews

ഫോണ്‍ കെണി വിവാദം: മാധ്യമ പ്രവര്‍ത്തകര്‍ ഹാജരായി പ്രധാന തെളിവായ ലാപ്ടോപ്പും മൊബൈലും മോഷണം പോയെന്ന് വിശദീകരണം

 

തിരുവനന്തപുരം: ഫോണ്‍കെണി വിവാദത്തില്‍ മംഗളം ടിവി സിഇഒ അജിത്ത്കുമാറും കൂട്ടുപ്രതികളും പോലീസില്‍ കീഴടങ്ങി. അജിത്ത് അടക്കമുളള ഏഴു പ്രതികള്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തി കീഴടങ്ങിയത്. ഇവരെ ചോദ്യംചെയ്ത് വരികയാണ്. അതേസമയം തന്റെ ലാപ്ടോപ്പും മൊബൈല്‍ഫോണും മോഷണം പോയെന്ന് കാണിച്ച്‌ ചാനല്‍മേധാവി അജിത്ത്കുമാര്‍ ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് പരാതി നല്‍കിയിട്ടുണ്ട്.

അന്വേഷണ സംഘം ഇന്നലെയും മംഗളം ഓഫിസില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും സീല്‍ ചെയ്തെടുത്ത കംപ്യൂട്ടറും മറ്റുരേഖകളും ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും. മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു പരിശോധന. ശശീന്ദ്രനും മാധ്യമപ്രവർത്തകയും തമ്മിലുള്ള വിവാദ ഫോൺ സംഭാഷണത്തിന്റെ പൂർണരൂപം കൈമാറാൻ ചാനലിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button