Latest NewsNewsGulf

ചോദ്യ പേപ്പറിലെ വ്യാപകമായ തെറ്റുകൾ ചൂണ്ടിക്കാട്ടി ഗൾഫിലെ വിദ്യാർഥികൾ അധികാരികൾക്കു പരാതി നൽകുന്നു;ചോദ്യ പേപ്പറിൽ സിലബസിൽ ഇല്ലാത്ത ചോദ്യങ്ങളും

ദുബായ്: യു.എ.യിലെ ഇന്ത്യൻ വിദ്യാർഥികൾ ചോദ്യ പേപ്പറിലെ വ്യാപകമായ തെറ്റുകൾ ചൂണ്ടിക്കാട്ടി അധികാരികൾക്കു പരാതി നൽകുന്നു. കഴിഞ്ഞ ദിവസത്തെ സി.ബി.എസ്.സി പത്താം ക്ലാസ് കണക്കു പരീക്ഷയിലെ വ്യാപക തെറ്റുകൾ ചൂണ്ടിക്കാട്ടിയാണ് ഓൺലൈൻ പരാതി നൽകാനൊരുങ്ങുന്നത്.

തിങ്കളാഴ്ച നടന്ന കണക്കു പരീക്ഷയിലെ ചോദ്യങ്ങൾ തികച്ചും അസാധാരണവും ബുദ്ധിമുട്ടുള്ളതും പാഠ്യഭാഗത്തിനു പുറത്തു നിന്നുള്ളതുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. പരീക്ഷ കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ തന്നെ 1500 ഓളം ഇന്ത്യൻ വിദ്യാർഥികളാണ് www.change.org എന്ന വെബ്‌സൈറ്റിൽ പരാതിയിൽ ഒപ്പുവച്ചത്. മൂന്നു സെറ്റുള്ള ചോദ്യപേപ്പറിൽ ഒരു സെറ്റ് ആയിരുന്നു വളരെ ബുദ്ധിമുട്ടുണ്ടായിരുന്നതെന്നും ചോദ്യപേപ്പറിൽ അച്ചടി പിശകുണ്ടായിരുന്നുവെന്നും ഇന്ത്യൻ ഹൈ സ്കൂൾ സി.ഇ.ഒ ആയ അശോക് കുമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button