Latest NewsNewsIndia

കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളണം; മദ്രാസ് ഹൈക്കോടതി

ചെന്നൈ: കാര്‍ഷിക വായ്പകളെല്ലാം എഴുതിത്തള്ളാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടു. നേരത്തെ അഞ്ച് ഏക്കറിൽ കുറവു സ്ഥലം ഉള്ളവരെയായിരുന്നു കടം എഴുതിത്തള്ളുന്നതിന് സർക്കാർ പരിഗണിച്ചത്. ഇതിലെ മാറ്റത്തിനാണ് കോടതിയുടെ നിർദേശം. കടം തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ കർഷകർക്കെതിരെ നടപടികൾ എടുക്കുന്നതിൽ‍നിന്ന് ഉദ്യോഗസ്ഥരെ വിലക്കിയിട്ടുമുണ്ട്.

കേന്ദ്രസര്‍ക്കാരിനോട് വരള്‍ച്ചാ ദുരിതാശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള തമിഴ് കര്‍ഷകരുടെ സമരംഇരുപത്തിമൂന്നാം ദിവസത്തിലേക്ക് പ്രവേശിച്ച പശ്ചാത്തലത്തിലാണ് കോടതിയുടെ വിധി.
കോടതി ഉത്തരവു നടപ്പാക്കിയാൽ 1,980 കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിനുമേലുണ്ടാകുന്നത്. എന്നാൽ മൂന്നു ലക്ഷത്തിലധികം വരുന്ന കർഷകർക്ക് ഇതുമൂലം നേട്ടമുണ്ടാകും. 2016 ജൂൺ 28ന് കർഷകരുടെ കടം എഴുതിത്തള്ളാൻ തീരുമാനിച്ചപ്പോൾത്തന്നെ 5,780 കോടി രൂപയുടെ ബാധ്യതയാണ് സർക്കാരിനുണ്ടായത്. രണ്ടര മുതൽ അഞ്ച് ഏക്കർ വരെ ഭൂമിയുള്ള 16.94 ലക്ഷം കർഷകർക്കാണ് അന്ന് ഗുണമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button