CricketSports

ഐപിഎല്ലിൽ കളിക്കാനൊരുങ്ങി ഇഷാന്ത് ശർമ

ന്യൂ ഡൽഹി : ഐപിഎല്ലിൽ കളിക്കാനൊരുങ്ങി ഇഷാന്ത് ശർമ. കിം​ഗ്സ് ഇ​ല​വ​ൻ പ​ഞ്ചാ​ബിന് വേണ്ടിയായിരിക്കും ഇഷാന്ത് ശർമ പന്തെറിയാൻ കളത്തിലിറങ്ങുക. പ​രി​ക്കേ​റ്റ മു​ര​ളി വി​ജ​യ്ക്കു പ​ക​ര​മാണ് ഇഷാന്ത് ശർമയെ ഇപ്പോൾ ടീ​മി​ലെ​ടുത്തിരിക്കുന്നത്. ക​ഴി​ഞ്ഞ താ​ര​ലേ​ല​ത്തി​ൽ ഒ​രു ടീ​മും ഇ​ഷാ​ന്തി​നെ സ്വ​ന്ത​മാ​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ സീ​സ​ണി​ൽ‌ റൈ​സിം​ഗ് പു​നെ സൂ​പ്പ​ർ​ജെ​യ്ന്‍റി​ന് വേണ്ടിയായിരുന്നു ഇഷാന്ത് കളത്തിലിറങ്ങിയിരുന്നത്.

ഓ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​ക്കി​ടെ​യാ​ണ് മു​ര​ളി വി​ജ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. ശ​സ്ത്ര​ക്രി​യ വേ​ണ്ടി​വ​രു​മെന്ന്‍​ ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചതോടെയാണ് മു​ര​ളിയ്ക്ക് പകരം ഇ​ഷാ​ന്ത് ടീമിൽ ഇടം നേടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button