Kerala

തോക്ക് സ്വാമിയ്ക്കും അഞ്ച് പേര്‍ക്കും ജാമ്യമില്ല

തിരുവനന്തപുരം : തോക്ക് സ്വാമിയ്ക്കും അഞ്ച് പേര്‍ക്കും ജാമ്യമില്ല. ജിഷ്ണുവിന്റെ കുടുംബത്തോടൊപ്പം പൊലീസ് ആസ്ഥാനത്തെതിയതിന്റെ പേരിലാണ് തോക്ക് സ്വാമി എന്നറിയപ്പെടുന്ന ഹിമവല്‍ ഭദ്രാനന്ദ, കെ.എം.ഷാജഹാന്‍, ഷാജര്‍ഖാന്‍, മിനി, ശ്രീകുമാര്‍ എന്നിവര്‍ അറസ്റ്റിലായത്. ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

ഡിജിപിയെ കാണാനായി ജിഷ്ണുവിന്റെ അമ്മയ്ക്കും ബന്ധുക്കള്‍ക്കുമൊപ്പം എത്തിയ ഇവരെ ഇന്നലെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി വൈകി മജസ്‌ട്രേറ്റിന് മുന്നില്‍ ഹാജാരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരുന്നത്. ഡിജിപിയെ ഓഫീസിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും നടത്തിയ സമരം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. സമരത്തില്‍ ബാഹ്യഇടപെടല്‍ ഉണ്ടായെന്നാരോപിച്ചാണ് ഷാജഹാനടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button