Gulf

വയറ്റിനുള്ളില്‍ ലഹരിമരുന്ന് ഗുളികകള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

റാസല്‍ഖൈമ : വയറ്റിനുള്ളില്‍ ലഹരിമരുന്ന് ഗുളികകള്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. 115 ഗുളികകള്‍ വയറ്റില്‍ സൂക്ഷിച്ച പ്രതി റാസല്‍ഖൈമ രാജ്യാന്തര വിമാനത്താവളത്തിലാണ് പിടിയിലായത്. നടപ്പിലും നില്‍പ്പിലും അസ്വാഭാവികത തോന്നി ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ വിശദമായ പരിശോധയ്ക്ക് വിധേയമാക്കിയപ്പോഴാണ് വയറ്റിനുള്ളില്‍ ഗുളികകള്‍ സൂക്ഷിച്ചതായി കണ്ടെത്തിയതെന്ന് റാസല്‍ഖൈമ കസ്റ്റംസ് ഡയറക്ടര്‍ ഡോ . മുഹമ്മദ് അല്‍ മഹ്റസി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button