Kerala

മയക്കു മരുന്ന് ലഹരിയില്‍ യുവാവ് എസ്‌ഐയെ വെട്ടി

തിരുവനന്തപുരം : മയക്കു മരുന്ന് ലഹരിയില്‍ യുവാവ് എസ്‌ഐയെ വെട്ടി. മയക്കുമരുന്നിന് അടിമയായ വെള്ളായണി സ്വദേശി അരുണാണ് നേമം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മതിമാനെ വെട്ടിയത്. കൈക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ എഎസ്‌ഐ തിരുവനന്തപുരം മെഡിക്കന്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

മയക്കുമരുന്ന് ലഹരിയില്‍ അച്ഛനെയും നാട്ടുകാരെയും ആക്രമിച്ച അരുണിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് എ.എസ്.ഐക്ക് വെട്ടുകത്തി കൊണ്ട് വെട്ടേറ്റത്. പൊലീസും നാട്ടുകാരും ചേര്‍ന്ന് പണിപ്പെട്ട് അരുണിനെ കീഴ്‌പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button