KeralaLatest NewsNews

കേരളത്തെ ഞെട്ടിച്ച കൂട്ടക്കൊല : മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല : മൃതദേഹങ്ങള്‍ അനാഥമായി മോര്‍ച്ചറി വരാന്തയില്‍

തിരുവനന്തപുരം: കേരളം കണ്ടതില്‍ വെച്ച് നടന്ന കൂട്ടകൊലയ്ക്കിരയായവരുടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ആളില്ല. കൊല്ലപ്പെട്ട നാലു പേരുടെയും മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിക്ക് മുന്നില് അനാഥമായി കിടക്കുന്നു. ഇപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ തിങ്ങിതിറഞ്ഞ മോര്‍ച്ചറിയില്‍ ഇവ സൂക്ഷിക്കാന്‍ സ്ഥലമില്ലെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. ഒരു കുടുംബത്തിലെ നാല് പേരും മരണപ്പെടുകയും കൊലപാതകിയെന്ന് സംശയിക്കപ്പെടുന്ന കുടുംബത്തിലെ അവശേഷിച്ചക്കുന്നയാള്‍ ഒളിവില്‍ പോവുകയും ചെയ്തതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാനും ആളില്ല. മോര്‍ച്ചറിക്ക് മുന്നിലെ വരാന്തയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ ഈച്ചയരിച്ച് ദുര്‍ഗന്ധം വമിച്ച് തുടങ്ങിയിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് ക്ലിഫ് ഹൗസിനടുത്തുള്ള വീട്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പരിസരവാസികള്‍ പൊലീസില്‍ അറിയിച്ചത്.

തുടര്‍ന്ന് നടന്ന പരിശോധനയില്‍ പ്രൊഫ. രാജ തങ്കപ്പന്‍ ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കാരല്‍. ബന്ധു ലതിക എന്നിവരുടെ മൃതദേഹങ്ങള്‍ വീട്ടിനുള്ളില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. അപ്പോള്‍ തന്നെ മൃതദേഹങ്ങള്‍ക്ക് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. മൂന്ന് മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലും മറ്റൊന്ന് ചാക്കില്‍ കെട്ടിയ നിലയിലുമായിരുന്നു. രാജ തങ്കപ്പന്‍-ജീന്‍ പത്മ ദമ്പതികളുടെ മകന്‍ സിദാല്‍ ജീന്‍ രാജ ഒളിവിലാണ്. സിദാലാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് നിഗമനം. കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ വെട്ടിനുറുക്കി ഘട്ടം ഘട്ടമായി കത്തിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച മുതല്‍ കുടുംബാംഗങ്ങള്‍ കന്യാകുമാരിയില്‍ യാത്ര പോയതായി തെറ്റായ വിവരമാണ് സിദാല്‍ അയല്‍വാസികള്‍ക്ക് നല്‍കിയത്. കഴിഞ്ഞ ദിവസം രാത്രിയോടെ ഇയാള്‍ മതില്‍ ചാടി രക്ഷപ്പെട്ടതായും അയല്‍വാസികള്‍ മൊഴി നല്‍കി.

അടുത്തടുത്തുള്ള വീട്ടുകാരൊന്നും അറിയാതെയാണ് കേദല്‍ കൊല നടപ്പാക്കിയതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മുകളിലത്തെ മുറികളില്‍ വെച്ചാണ് അച്ഛനെയും അമ്മയെയും അടുത്തിടെ ചൈനയില്‍ നിന്നും എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി എത്തിയ സഹോദരിയെയും കൊലപ്പെടുത്തിയത്. ആരും ഒരു ശബ്ദം പോലും കേട്ടില്ല. മൂന്ന് പേരെയും കഷണങ്ങളാക്കി മുറിച്ച് പല സമയങ്ങളിലാണ് കുളിമുറികളിലിട്ട് കത്തിക്കുകയായിരുന്നു. താഴത്തെ മുറിയില്‍ താമസിച്ചിരുന്ന അന്ധയായ ബന്ധു ലതികയോടും അച്ഛനും അമ്മയും കന്യാകുമാരിയില്‍ യാത്ര പോയെന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.

ലതികയെ കൊലപ്പെടുത്തിയത് ഇന്നലെയാണെന്നാണ് പൊലീസ് പറയുന്നത്. എല്ലാ മൃതദേഹങ്ങളും കത്തിച്ചശേഷം കേദല്‍ തന്റെ ശരീരത്തിന് സമാനമായ ഡമ്മിയും കത്തിച്ച് രക്ഷപ്പെടാനായിരുന്നു ശ്രമം. കൂട്ട ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഡമ്മി കത്തിച്ചത്. അയര്‍ക്കാരോടൊന്നും അധികം അടുപ്പമില്ലാതിരുന്ന കേദല്‍ എങ്ങിനെ ക്രൂരനായ കൊലയാളിയായി മാറിയെന്നാണ് എല്ലാവരുടെയും ചോദ്യം. വല്ലപ്പോഴും മാത്രം വീടിന് പുറത്തിറങ്ങാറുള്ള കേദലിന് കാര്യമായ സുഹൃത്തുക്കളുമില്ലായിരുന്നു. മുഴുവന്‍ സമയവും അയാള്‍ കമ്പ്യൂട്ടറിന് മുന്നിലായിരുന്നുവെന്നാണ് വീട്ടിലെ ജോലിക്കാരിയുടെ മൊഴി.
കമ്പ്യൂട്ടറുകള്‍ക്ക് കൃത്രിമ ബുദ്ധി നല്‍കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വിദഗ്ദനായിരുന്നു കേദല്‍. അടുത്ത കാലത്തെ കേരള പൊലീസിനെ ഞെട്ടിച്ച ക്രൂരവും ആസൂത്രിതവുമായ കൊലക്ക് പിന്നിലെ കാരണം കണ്ടെത്തലാണ് പ്രധാന ലക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button