Latest NewsIndiaNews

മൊബൈല്‍ഫോണ്‍ വഴി ഇ.പി.എഫ്. പിന്‍വലിക്കാൻ കേന്ദ്രസർക്കാർ പദ്ധതി

ന്യൂഡല്‍ഹി: പ്രോവിഡന്റ് ഫണ്ടില്‍നിന്ന് പണം മൊബൈല്‍ഫോണ്‍ വഴി പിന്‍വലിക്കുന്നത് അടുത്തുതന്നെ യാഥാര്‍ഥ്യമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. നിക്ഷേപം പിന്‍വലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കുന്ന നടപടികള്‍ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ സ്വീകരിച്ചുവരികയാണെന്ന് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ലോക്‌സഭയില്‍ പറഞ്ഞു.

‘യൂണിഫൈഡ് മൊബൈല്‍ ആപ്പ് ഫോര്‍ ന്യൂ-ഏജ് ഗവേണന്‍സ്’ (ഉമാങ്) വഴിയാണ് ഓണ്‍ലൈന്‍വഴി ലഭിക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നത്. പദ്ധതിയുടെ സാങ്കേതിക ഉപദേശകര്‍ പുണെ സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങാണ്. കമ്പനിയുടെ ഡല്‍ഹി, ഗുരുഗ്രാം, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ കേന്ദ്ര ഡേറ്റാ സെന്ററുകളില്‍ ആധുനിക ഉപകരണങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞു.

3.76 കോടി അംഗങ്ങളാണ് 2016 മാര്‍ച്ച് 31 വരെയുള്ള കണക്കില്‍ ഇ.പി.എഫിലുള്ളത്. ഇവരില്‍ 1.68 കോടി അംഗങ്ങള്‍ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പറുമായി ആധാര്‍ നമ്പർ ബന്ധിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button