Latest NewsNewsIndia

പെട്രോള്‍ പമ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം അടച്ചിടാന്‍ നീക്കം : പമ്പുകളുടെ പ്രവര്‍ത്തന സമയം നിശ്ചയിച്ചു

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍ പമ്പുകള്‍ ആഴ്ചയില്‍ ഒരു ദിവസം അടച്ചിടാന്‍ നീക്കം. ഞായറാഴ്ചകളില്‍ അടച്ചിടാനും പ്രവര്‍ത്തനസമയം നിശ്ചയിക്കാനുമാണ് നിഷ്ചയിച്ചിരിക്കുന്നത്. മെയ് 14 മുതല്‍ ഞായറാഴ്ചയില്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിടാനാണ് തീരുമാനമെന്ന് ഇന്ത്യന്‍ പെട്രോള്‍ ഡീലേഴ്‌സ് കണ്‍സോര്‍ഷ്യം അറിയിച്ചു. തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് ആറുവരെയാക്കി പമ്പുകളുടെ പ്രവര്‍ത്തനസമയം നിശ്ചയിക്കുമെന്നും കണ്‍സോര്‍ഷ്യം ജനറല്‍ സെക്രട്ടറി രവി ഷിന്‍ഡെ അറിയിച്ചു. മെയ് 15 ഓടെ ഒമ്പതു മുതല്‍ ആറുവരെ പ്രവര്‍ത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

പെട്രോള്‍ പമ്പുകളുടെ പ്രവര്‍ത്തന ചെലവ് കുറക്കുന്നതിനാണ് ഇത്തരത്തിലുള്ള നീക്കമെന്ന് ഷിന്‍ഡെ പറഞ്ഞു. മെയ് 10 ന് പെട്രോള്‍ ഡീലേഴ്‌സിന് ‘നോ പഴ്‌ച്ചേസ് ഡേ’ ആയിരിക്കും. ഡീലേഴ്‌സിന്റെ തീരുമാനങ്ങള്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാനല്ല, എന്നാല്‍ ഇത് എണ്ണ കമ്പനികള്‍ക്കുള്ള സൂചനയാണെന്നും രവി ഷിന്‍ഡെ പറഞ്ഞു.

ഞായറാഴ്ച പമ്പുകള്‍ അടച്ചിടുന്നത് കേരളത്തില്‍ നടപ്പിലാക്കുന്നതില്‍ അന്തിമ തീരുമാനമായിട്ടില്ലെന്നാണ് ആള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ്അറിയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button