Latest NewsIndiaNews

ഹിന്ദു വിരുദ്ധത: മമതയുടെ തലയെടുക്കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് യുവനേതാവ്

കൊല്‍ക്കത്ത•പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയെടുക്കുന്നവര്‍ക്ക് 11 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ബി.ജെ.പി യുവനേതാവ് രംഗത്ത്. ബിര്‍ഭും ജില്ലയിലെ സുരിയില്‍ ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ ‘ജയ് ശ്രീരാം’ മുദ്രാവാക്യം വിളിച്ച് കൊണ്ട് നടത്തിയ റാലിയ്ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയതാണ് യുവമോര്‍ച്ചാ നേതാവ് യോഗേഷ് വര്‍ഷ്നേയെ പ്രകോപിച്ചത്.

മമത ബാനര്‍ജി ഹിന്ദുക്കളെയാണ് ലക്‌ഷ്യം വച്ചിരിക്കുന്നതെന്ന് യോഗേഷ് പറഞ്ഞു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ തലയറുത്ത് കൊണ്ട് വരുന്നവര്‍ക്ക് താന്‍ 11 ലക്ഷം രൂപ നല്‍കും. മമത ഒരിക്കലും സരസ്വതി പൂജ് നുവടിക്കില്ല. ഹനുമാന്‍ ജയന്തി ആഘോഷങ്ങള്‍ക്കിടെ ജനങ്ങളെ ലാത്തിച്ചാര്‍ജ് ചെയ്യുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. അതേസമയം, അവര്‍ ഇഫ്താര്‍ പാര്‍ട്ടി സംഘടിപ്പിക്കുകയും മുസ്ലിങ്ങളെ എപ്പോഴും പിന്തുണയ്ക്കുകയും ചെയ്യുന്നു- യോഗേഷ് പറയുന്നു.

ബിര്‍ഭുമില്‍ നടത്തിയ റാലിയ്ക്ക് നേരെ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയെന്നാണ് യോഗേഷ് അവകാശപ്പെടുന്നത്. ഇഫ്താര്‍ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്ന മമത എന്ത് കൊണ്ട് ഹിന്ദുക്കളോട് വിവേചനം കാണിക്കുന്നുവെന്നും യോഗേഷ് ചോദിക്കുന്നു.

ബിര്‍ഭുമിലെ സുരിയില്‍ റാലിയോ യോഗമോ നടത്താന്‍ അനുവദിക്കില്ലെന്ന് ബിര്‍ ഹനുമാന്‍ ജയന്തി സംഘാടകര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് സുരി പോലീസ് പറഞ്ഞു.

തങ്ങള്‍ ആയുധങ്ങള്‍ കൊണ്ടുവരില്ലെന്ന് ഉറപ്പുനല്‍കുകയും റാലി നടത്താന്‍ അനുവദിക്കണമെന്നും സംഘാടകര്‍ അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് തങ്ങളുടെ നിലപാടില്‍ നിന്നും പിന്നോക്കം പോകാന്‍ തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button