International

ചീസ് ബര്‍ഗര്‍ വാങ്ങാന്‍ എട്ട് വയസുകാരനെത്തിയത് പിതാവിന്റെ വാഹനമോടിച്ച്

വെസ്‌റ്ബാങ്ക് : മക്‌ഡൊണാള്‍ഡില്‍ ചീസ് ബര്‍ഗര്‍ വാങ്ങാന്‍ എട്ട് വയസുകാരനെത്തിയത് പിതാവിന്റെ വാഹനമോടിച്ച്. കിഴക്കന്‍ പലസ്തീനില്‍ ഓഹിയോയില്‍ നിന്നുമാണ് കുട്ടി വാഹനമോടിച്ചെത്തിയത്. ജോലി കഴിഞ്ഞെത്തിയ പിതാവ് ഉറങ്ങുന്നതിനിടയിലായിരുന്നു സംഭവം. എട്ട് വയസ്സുകാരന്റെ കൂടെ നാല് വയസുകാരി സഹോദരിയും ഉണ്ടായിരുന്നു.

ഷോപ്പിലുണ്ടായിരുന്ന ഒരു കുടുംബ സുഹൃത്താണ് കുട്ടികള്‍ ഷോപ്പിലെത്തിയ വിവരം മുത്തശ്ശനെ അറിയിച്ചത്. വിവരമറിഞ്ഞ് പോലീസ് എത്തുമ്പോഴേക്കും കുട്ടികള്‍ ബര്‍ഗര്‍ കഴിച്ചിരുന്നു. അനുവദിക്കപ്പെട്ട വേഗ പരിധിയിലും ഗതാഗതനിയമം ലംഘിക്കാതെയുമായിരുന്നു ബാലന്‍ വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. അത്രയും സമയം കുട്ടികളെ നോക്കിയിരുന്ന മാതാവും ഉറങ്ങിയ തക്കം നോക്കിയാണ് ഇരുവരും ചീസ് ബര്‍ഗര്‍ വാങ്ങാന്‍ പുറപ്പെട്ടത്. വീട്ടില്‍ നിന്നും ഒന്നര കിലോമീറ്റര്‍ അകലെയായിരുന്നു മക്‌ഡൊണാള്‍ഡിന്റെ ഷോപ്പ്. റയില്‍വേ ട്രാക്കും 4 ഇന്റര്‍സെക്ഷനുകളും മറികടന്നാണ് ബാലന്‍ വാഹനമോടിച്ചെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button