NewsInternational

യൂട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ച് അച്ഛന്റെ വാൻ ഓടിച്ച് 8 വയസുകാരൻ

യൂട്യൂബ് നോക്കി ഡ്രൈവിങ് പഠിച്ച് അച്ഛന്റെ വാൻ ഓടിച്ച് 8 വയസുകാരൻ. യുണൈറ്റഡ് സ്റ്റേറ്റ്സിലുള്ള ഓഹിയോവിലാണ് സംഭവം. വാൻ എടുത്ത് ഒരു മൈലോളം അകലെയുള്ള മാക്ക്ഡൊണാൾഡ്സിലേക്ക് ഡ്രൈവ് ചെയ്തത്. കൂട്ടിന് സഹോദരിയുമുണ്ടായിരുന്നു.

നാലു ട്രാഫിക്ക് സിഗ്നലുകളും ഒരു റയിൽവേട്രാക്കും മുറിച്ചു കടന്നാണ് ഈ എട്ട് വയസുകാരൻ വാൻ ഓടിച്ചത്. അമിതവേഗമെടുക്കാതെ സിഗ്നലുകളെല്ലാം പാലിക്കുകയും ചെയ്‌തു. മാക്ടൊണാൾഡിലെത്തിയപ്പോൾ അവിടെയുണ്ടായിരുന്ന പരിചയക്കാരാണ് കുട്ടികൾ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കിയതും വീട്ടിൽ അറിയിച്ചതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button