Latest NewsNewsIndia

‘മദ്യപിച്ചാല്‍ ആത്മഹത്യ ചെയ്യുമെങ്കില്‍ എന്നേ ഹേമമാലിനി ചെയ്‌തേനെ’ എം.എല്‍.എയുടെ പരാമര്‍ശം വിവാദത്തില്‍

ന്യൂഡല്‍ഹി: മദ്യപിച്ചാല്‍ ആത്മഹത്യ ചെയ്യുമെങ്കില്‍ എന്നേ ഹേമമാലിനി ചെയ്‌തേനെ. ഇങ്ങനെ പറഞ്ഞ എം.എല്‍.എ പുലിവാല്‍ പിടിച്ചു.

ബോളിവുഡ് നടിയും ലോക്‌സഭാ അംഗവുമായ ഹേമാ മാലിനിയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ എം.എല്‍.എയാണ് വിവാദത്തിലായത്.. മഹാരാഷ്ട്രയില്‍ നിന്നുള്ള സ്വതന്ത്ര എം.എല്‍.എ ബാച്ചു കാഡുവാണ് വിവാദത്തിലകപ്പെട്ടത്.

കര്‍ഷക ആത്മഹത്യയെ കുറിച്ച് സംസാരിക്കവെയായിരുന്നു ബാച്ചു കാഡുവിന്റെ വിവാദ പ്രസ്താവന.
”കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതിനുള്ള കാരണം അവര്‍ മദ്യപിക്കുന്നതു കൊണ്ടാണെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇതു തെറ്റാണ്. ആരാണ് മദ്യപിക്കാത്തത്? 75% എം.എല്‍.എമാരും എം.പിമാരും മാധ്യമപ്രവര്‍ത്തരും മദ്യപിക്കുന്നവരാണ്. ഹേമാ മാലിനി മദ്യപിക്കാറുണ്ട്. പക്ഷേ അവര്‍ ആത്മഹത്യ ചെയ്തില്ല. പണമില്ലാത്തതു കൊണ്ടാണ് കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നതെന്ന് നിങ്ങള്‍ മനസ്സിലാക്കാണം.”ബാച്ചു കാഡു വ്യക്തമാക്കി.

കര്‍ഷക ആത്മഹത്യയെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴായിരുന്നു ബാച്ചുവിന്റെ ഈ മറുപടി. കര്‍ഷക ആത്മഹത്യയെ മദ്യപാനവുമായി ബന്ധിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 2014ല്‍ 5,650 കര്‍ഷകരാണ് മഹാരാഷ്ട്രയില്‍ ആത്മഹത്യ ചെയ്തത്. മറാത്വാഡയില്‍ മാത്രം ഈ വര്‍ഷം 200 കര്‍ഷകര്‍ ആത്മഹത്യ ചെയതിരുന്നു.

നേരത്തെയും ബാച്ചു കാഡു വിവാദങ്ങളില്‍ അകപ്പെട്ടിട്ടുണ്ട്. ഒരു ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ അപമാനിച്ചതിനെത്തുടര്‍ന്ന് ബാച്ചുവിനെ അറസ്റ്റ് ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button