NewsInternational

അഫ്ഘാൻ അതിർത്തിയിൽ യുഎസ് പ്രയോഗിച്ചത് ‘ബോംബുകളുടെ മാതാവി’നെ

വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനിലെ ഐഎസ് കേന്ദ്രങ്ങളില്‍ അമേരിക്കയുടെ ശക്തമായ ബോംബ് ആക്രമണം. വ്യാഴാഴ്ച രാത്രി 7.32ന് അഫ്ഗാന്‍ അതിര്‍ത്തിയില്‍ പ്രയോഗിച്ചത് ‘എല്ലാ ബോംബുകളുടെയും മാതാവ്’ എന്നറിയപ്പെടുന്ന ജിബിയു-43 (GBU-43) എന്ന ഭീമൻ ബോംബ് ആണ്. പാക് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശത്താണ് ആക്രമണം നടന്നിരിക്കുന്നത്. ആദ്യമായാണ് ഈ ബോംബ് തങ്ങള്‍ പ്രയോഗിക്കുന്നതെന്ന് പെന്റഗണ്‍ വക്താവ് ആദം സ്റ്റംപ് വ്യക്തമാക്കുന്നു.

എംസി-130 എയര്‍ക്രാഫ്റ്റില്‍ നിന്നാണ് ജിബിയു-43 ഐഎസ് കേന്ദ്രങ്ങളില്‍ നിക്ഷേപിച്ചത്. അമേരിക്കയുടെ ആണവേതര വിഭാഗത്തിലുള്ള ഏറ്റവും വലിയ ആയുധമാണ് ജിബിയു-43ബി. ബോംബാക്രമണം വിജയകരമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ആക്രമണത്തിൽ 36 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button