NewsIndia

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലം നിർമ്മാണം പൂർത്തിയായി

ഗുവാഹട്ടി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ധോല – സാധിയ പാലം അസമില്‍ നിര്‍മ്മാണം പൂര്‍ത്തിയായി. 9.15 കിലോമീറ്ററാണ് ഈ പാലത്തിന്റെ നീളം. അസമില്‍ നിന്ന് അരുണാചലിലേക്കുള്ള യാത്രാസമയം നാല് മണിക്കൂറോളം ഇതോടെ കുറയും. നിലവില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ മുംബൈ ബാന്ദ്ര-വോര്‍ളി കടലിന് മുകളിലൂടെയുള്ള പാലത്തേക്കാള്‍ 3.55 കിലോമീറ്റര്‍ ഇതിന് നീളം കൂടുതലുണ്ട്.

ബ്രഹ്മപുത്ര നദിക്ക് കുറുകേ നിര്‍മ്മിച്ച പാലത്തിന്റെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. 2011-ല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് തുടങ്ങിയ പദ്ധതിയുടെ ചെലവ് 950 കോടി രൂപയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button