Latest NewsNewsIndia

മുസ്ലിം സമുദായത്തിലെ പിന്നോക്കക്കാര്‍ക്കായി നരേന്ദ്ര മോദി

ഭുവനേശ്വര്‍•മു​സ്ലിം മ​ത​വി​ഭാ​ഗ​ത്തി​ലെ പിന്നോക്കക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നടപടികള്‍ ശക്തമാക്കണമെന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഭു​വ​നേ​ശ്വ​റി​ൽ ന​ട​ക്കു​ന്ന ബി​.ജെ.​പി ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം പറഞ്ഞത്. എ​ല്ലാ​വ​ർ​ക്കു​മൊ​പ്പം, എ​ല്ലാ​വ​രു​ടെ​യും വ​ള​ർ​ച്ച​യ്ക്കാ​യി എ​ന്ന ബി​.ജെ​.പി മു​ദ്രാ​വാ​ക്യ​ത്തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് മുസ്ലിങ്ങള്‍ക്കിടയില്‍ പിന്നോക്കാവസ്ഥയിലുള്ളവരെ കൈപിടിച്ച് ഉയര്‍ത്തണമെന്നാണ് മോദി പറഞ്ഞത്.

പി​ന്നോ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ല​ഭി​ക്കേ​ണ്ട അ​വ​സ​ര​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പ്ര​ത്യേ​ക ക​മ്മി​ഷ​ൻ രൂ​പീ​ക​രി​ക്കു​ന്ന കാ​ര്യ​വും നി​ർ​വാ​ഹ​ക സ​മി​തി​യി​ലെ ന​യ​രൂ​പീ​ക​ര​ണ സെ​ഷ​നി​ൽ ച​ർ​ച്ച ചെ​യ്തി​രു​ന്നു. ഇതിനിടയില്‍ ഇടപെട്ടാണ് മോദി തന്റെ നിലപാട് വ്യക്തമാക്കിയത്.

993ൽ ​രൂ​പീ​ക​രി​ച്ച പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള ദേ​ശീ​യ ക​മ്മി​ഷ​നെ ഉ​ട​ച്ചു​വാ​ർ​ക്കു​ന്ന ബി​ല്ലി​നെ​ക്കു​റി​ച്ചാ​ണ് ബി.​ജെ​.പി യോ​ഗ​ത്തി​ൽ ച​ർ​ച്ച​ചെ​യ്ത​ത്. നി​ല​വി​ൽ ലോ​ക്സ​ഭ പാ​സാ​ക്കി​യ ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ പ്ര​തി​പ​ക്ഷ നി​സ​ഹ​ക​ര​ണ​ത്തെ തു​ട​ർ​ന്ന് ഇതുവരെ പാസാക്കാന്‍ കഴിഞ്ഞിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button