Latest NewsKeralaNews

സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ മരുന്ന് ലഭ്യമാക്കാൻ നിയമ നടപടിയുമായി കേന്ദ്രം

അഹമ്മദാബാദ്: സാധാരണക്കാര്‍ക്ക് മരുന്നുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നിയമ നടപടികള്‍ സ്വീകരിക്കുന്നു. ഡോക്ടർമാർ കുറഞ്ഞ നിരക്കിലുള്ള മരുന്നുകൾ കുറയ്ക്കാനായി നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനും നടപടി സ്വീകരിക്കുന്നുണ്ട്. രാജ്യത്ത മധ്യവര്‍ഗത്തിന്‍റെയും പാവപ്പെട്ടവരുടേയും ജീവിതം തകര്‍ക്കുന്നതിൽ ഒരു വലിയ പങ്കാണ് ഡോക്ടർമാരുടെ കുറവും മരുന്നിന്റെ വിലക്കയറ്റവും മൂലമുണ്ടാകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഇനിമുതല്‍ ഡോക്ടർമാരുടെ മരുന്ന് കുറിപ്പടിയിൽ ജനറിക്ക് മരുന്നുകള്‍ നിര്‍ബന്ധമാക്കും. ഇതിന്റെ പേരിൽ ശത്രുക്കൾ ഉണ്ടായാലും അത് കാര്യമാക്കുന്നില്ലെന്ന് അദ്ദേഹം ഗുജറാത്തിൽ പറഞ്ഞു.സാധാരണക്കാര്‍ ഉപയോഗിക്കുന്ന എഴുനൂറു പ്രധാനപ്പെട്ട മരുന്നുകള്‍ക്ക് നിശ്ചിതവില തീരുമാനിച്ചതായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഒപ്പം ഹൃദയ ചികിത്സയ്ക്കായുള്ള സ്റ്റെന്റുകൾക്കും കേന്ദ്ര സര്‍ക്കാര്‍ വിലകുറച്ചിരുന്നെങ്കിലും പല ഡോക്ടർമാരും ആശുപത്രികളും ഇതൊന്നും പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button