KeralaNews

വേനൽ കടുത്തതോടെ ദാഹം ശമിപ്പിക്കാൻ വഴിയോരക്കടക്കടകളെ ആശ്രയിക്കുന്നവർ ശ്രദ്ധിക്കുക

വേനൽ കടുത്തതോടെ നഗരം ഭക്ഷ്യവിഷബാധയുടെയും പകർച്ചവ്യാധിയുടെയും ഭീഷണിയിയിലാണ് കേരളമെന്ന റിപ്പോർട്ടിനെ തുടർന്ന് ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കി. ശീതളപാനീയങ്ങളും മറ്റും വിൽക്കുന്നതും ഉപയോഗിക്കുന്നതും അതീവ ശ്രദ്ധയോടെ വേണമെന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പു നൽകുന്നു. ജ്യൂസ് കടകൾ, ഐസ് ഫാക്ടറികൾ തുടങ്ങിയവയിലെല്ലാം ഉപയോഗിക്കുന്ന വെള്ളം പരിശോധിച്ച് അതിന്റെ ഗുണമേന്മ ഉറപ്പുവരുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.

മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ ഉപയോഗിക്കുന്ന ബ്ലോക്ക് ഐസുകളാണ് പല ജ്യൂസ് കടകളിലും തട്ടുകടകളിലും ഉപയോഗിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഉന്തുവണ്ടിക്കാരും തട്ടുകടക്കാരും ഐസ് ഉരതിക്കു ഉപയോഗിക്കുന്നത് ബ്ലോക്ക് ഐസുകളാണ്. ഇതു ഭക്ഷ്യയോഗ്യമല്ലെന്ന് ഫാക്ടറിക്കാർ തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ നമ്മുടെ മിക്ക കടകളിലും ഇതാണ് ഉപയോഗിക്കുന്നത്. തട്ടുകളിൽ വച്ചിരിക്കുന്ന ഉപ്പിലിട്ടത്, ഐസ് ഉരതി, ഐസ് അച്ചാർ എന്നിവ വളരെ സൂക്ഷ്മതയോടെ മാത്രമേ ഉപയോഗിക്കാവൂ എന്ന് ആരോഗ്യവിഭാഗം മുന്നറിയിപ്പു നൽകുന്നു. ഭക്ഷ്യവിഷബാധയും ജലജന്യ രോഗങ്ങളും പിടിപെടാതിരിക്കാനും ഇത് കാരണമാകുന്നുണ്ട്.

പഞ്ചസാരയേക്കാൾ 250 ഇരട്ടി മധുരമുള്ള സാക്രിൻ എന്ന രാസവസ്തുവും ചില കടക്കാർ ഉപയോഗിക്കുന്നതായി ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്. ഉപ്പിലിട്ടതിലും അച്ചാറിലും ഫംഗസ് ഒഴിവാക്കാനായി ഹൈഡ്രോക്ലോറിക് ആസിഡ് വളരെ നേർപ്പിച്ച് ചേർക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button