Latest NewsNewsGulf

ഹൂതി ആക്രമണത്തില്‍ കൊല്ലപ്പെട്ട പ്രവാസിയുടെ ഭാര്യ ജീവനൊടുക്കി

ജിദ്ദ•സൗദി അറേബ്യയിലെ നജ്റാനിൽ ഹൂതി ഷെൽ ആക്രമണത്തിൽ കൊല്ലപ്പെട്ട പ്രവാസിയുടെ ഭാര്യ ആത്മഹത്യ ചെയ്തു. ആന്ധ്രപ്രദേശിലെ കടപ്പ വെങ്കിടേഷ് സുബ്ബ റെഢിയുടെ ഭാര്യ ഈശ്വരമ്മ (30) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ഭർത്താവിന്റെ മരണവാർത്ത താങ്ങാനാവാതെ ഈശ്വരമ്മ വീട്ടില്‍ തൂങ്ങിമരിക്കുകയായിരുന്നു.

ഏപ്രിൽ ഏഴിനായിരുന്നു സുബ്ബ റെഢി കൊല്ലപ്പെട്ടത്. കാർവാഷിങ് സ്ഥാപനത്തിൽ ജോലി ചെയ്യുന്നതിനിടെയാണ് യമൻ അതിർത്തിയിൽ നിന്ന് നജ്റാനിലേക്ക് ഷെല്ലാക്രമണമുണ്ടായത്.ഭാര്യ ആത്മഹത്യ ചെയ്തതോടെ സുബ്ബറെഢിയുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിയമ നടപടികൾക്ക് തടസ്സം നേരിട്ടിരിക്കയാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ രേഖകളിൽ ഒപ്പിട്ട് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിലേക്ക് അയക്കാൻ പ്രായപൂർത്തിയായ ആരും കുടുംബത്തിലില്ലാത്ത അവസ്ഥയായി. സുബ്ബറെഢിയുടെ മാതാപിതാക്കൾ നേരത്തെ മരിച്ചതാണ്. ഒമ്പത് മാസം മുമ്പാണ് റെഢി സൗദിയിലെത്തിയത്. ഇവർക്ക് അഞ്ച്, മൂന്ന് വയസുള്ള രണ്ട് മക്കളുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button