Latest NewsInternational

വീണ്ടും ഐഎസ് ആക്രമണം ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു

കയ്‌റോ: വീണ്ടും ഐഎസ് ആക്രമണം ഒരു പോലീസുകാരന്‍ കൊല്ലപ്പെട്ടു. ഈജിപ്റ്റിലെ ദക്ഷിണ സീനായിയിലെ സെന്‍റ് കാതറീന്‍ മൊണാസ്ട്രിക്കു സമീപമുള്ള സെക്യൂരിറ്റി ചെക്‌പോയിന്‍റില്‍ ഐഎസ് ഭീകരന്‍ നടത്തിയ വെടിവെപ്പിലാണ് പോലീസ്‌കാരൻ കൊല്ലപ്പെട്ടത്. മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഈജിപ്ത് ആഭ്യന്തര വകുപ്പാണ് ഇക്കാര്യം പുറത്തു വിട്ടത്. ചൊവ്വാഴ്ച നടന്ന ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് (ഇസ് ലാമിക് സ്റ്റേറ്റ്) ഏറ്റെടുത്തു.

ടാന്‍റ, അലക്‌സാന്‍ഡ്രിയ നഗരങ്ങളിലെ കോപ്റ്റിക് പള്ളികളില്‍ ഏപ്രില്‍ ഒമ്പതിന് ഉണ്ടായ ഐഎസ് ആക്രമണത്തില്‍ 48 പേര്‍ കൊല്ലപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button