Technology

മുറിവ് പരിശോധിച്ച് ഡോക്ടർക്ക് റിപ്പോർട്ട് അയച്ചുകൊടുക്കും: വരുന്നു സ്‍മാർട്ട് ബാൻഡേജുകൾ

സ്‍മാർട്ട് ബാൻഡേജ് അവതരിപ്പിക്കാനൊരുങ്ങി ഒരു കൂട്ടം ഗവേഷകർ. മുറിവ് എത്രമാത്രം ഉണങ്ങിയെന്ന് പറയുന്ന ഡോക്ടർക്ക് പ്രോഗ്രസ് റിപ്പോർട്ട് അയച്ചു കൊടുക്കുന്ന ബാൻഡേജ് യു.കെയിലെ ഒരു കൂട്ടം ഗവേഷകരുടെ സഹായത്തോടെ അടുത്ത ഒരു വർഷത്തിനുള്ളിൽ വിപണിയിൽ എത്തും. യു. കെ. യിലെ സ്വാന്‍സി സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലൈഫ് സയൻസിന്റെ ചെയർമാനായ മാർക് ക്ലെമന്റിന്റെ നേതൃത്വത്തിലാണ് ഈ ബാൻഡേജ് വികസിപ്പിച്ചിരിക്കുന്നത്.

മുറിവിന്റെ അവസ്ഥ തിരിച്ചറിയുന്ന നാനോടെക്നോളജിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. അത് ഒരു ഫൈവ് ജി ഇൻഫ്രാസ്ട്രക്ചറുമായി ഫോൺവഴി ബന്ധിപ്പിക്കും. തുടർന്ന് നിങ്ങൾ എവിടെയാണെന്നും എത്രമാത്രം ആക്ടീവ് ആണെന്നും ഈ ബാൻഡേജ് വ്യക്തമാക്കും. 3 ഡി പ്രിന്റുകൾ ആണ് ഇത് നിർമിക്കാൻ ഉപയോഗിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button