Latest NewsIndia

കാന്‍സര്‍ രോഗിയെന്ന വ്യാജരേഖയുണ്ടാക്കി യുവതി ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങള്‍

ഹൈദരാബാദ് : കാന്‍സര്‍രോഗിയെന്ന വ്യാജരേഖയുണ്ടാക്കി യുവതി ഓണ്‍ലൈനിലൂടെ തട്ടിയെടുത്തത് ലക്ഷങ്ങള്‍. ഹൈദരാബാദുകാരിയായ 22കാരി സമിയ അബ്ദുള്‍ ഹഫീസിനെ ബഞ്ചാര ഹില്‍സ് പോലീസാണ് അറസ്റ്റ് ചെയ്തു. 2016 സെപ്തംബറിനും 2017 മാര്‍ച്ചിനും ഇടയിലുള്ള കാലത്താണ് പണം നേടിയത്്. സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഹൈദരാബാദിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നുപോലും ആള്‍ക്കാര്‍ സഹായം നല്‍കി. സൗദിയിലെ റിയാദില്‍ താമസിക്കുന്ന ഇവരെ കഴിഞ്ഞ ദിവസം നാട്ടിലെത്തി ഹൈദരാബാദിലെ വീട്ടില്‍ നിന്നും പോലീസ് പിടികൂടുകയായിരുന്നു.

സമിയയുടെ പിതാവ് അബ്ദുള്‍ ഹഫീസിന് തൊണ്ടയില്‍ കാന്‍സറാണ്. ചികിത്സയിലുള്ള പിതാവിനെ കാണാന്‍ ഹോസ്പിറ്റില്‍ എത്തിയ സമയത്താണ് സമിയ തട്ടിപ്പ് ആസൂത്രണം ചെയ്തത്. പിതാവിന്റെ ചികിത്സയയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ഏതെങ്കിലും ഫണ്ടിംഗ് ഏജന്‍സിയെ കൊണ്ട് സഹായിപ്പിക്കണം എന്നും ഇവര്‍ ഡോക്ടററോട് അഭ്യര്‍ത്ഥിച്ചു. കാന്‍സര്‍ ചികിത്സാചെലവുമായി ബന്ധപ്പെട്ട വീഡിയോ നല്‍കാമോയെന്നും ചോദിച്ചു. ഇതിന് പിന്നാലെ സെപ്തംബറില്‍ ഗോ ഫണ്ട് സമയാ എന്ന പേരില്‍ ഇവര്‍ ഫേസ്ബുക്കില്‍ ഒരു പേജുണ്ടാക്കി ഒരു ഓണ്‍ലൈന്‍ പ്രചരണം തുടങ്ങുകയും ചെയ്തു. ഇതില്‍ ഡോക്ടര്‍ ഫണ്ടിനായി ആവശ്യപ്പെടുന്ന വീഡിയോയും പോസ്റ്റ് ചെയ്തു. പിതാവിന്റെ ചികിത്സ എന്ന് പറഞ്ഞായിരുന്നില്ല പണം തേടിയത്. തനിക്ക് തലയ്ക്കും മാറിടത്തും കാന്‍സറാണെന്ന് പറഞ്ഞായിരുന്നു. ഇതിനൊപ്പം മരുന്നു കുറിപ്പും സ്‌കാന്‍ റിപ്പോര്‍ട്ടുകളും ഹോസ്പിറ്റല്‍ ബില്ലുകളുടെയുമെല്ലാം ചിത്രം പോസ്റ്റ് ചെയ്തു. വീഡിയോ വൈറലാകുകയും അനേകം പേര്‍ സഹായിക്കാന്‍ മുമ്പോട്ട് വരികയും ചെയ്തു.

ജനുവരിയില്‍ തട്ടിപ്പ് പൊളിഞ്ഞു. കോമയില്‍ കഴിയുകയാണെന്ന് പറഞ്ഞിരുന്ന സമയയെ പൂര്‍ണ്ണ ആരോഗ്യവതിയായി പോകുന്നതും വലിയ ജ്വല്ലറികളില്‍ നിന്നും ആഭരണവും മറ്റും വാങ്ങുന്നതും റിയാദിലെ ഹര ബ്യൂട്ടി പാര്‍ലറില്‍ നിന്നും ഇറങ്ങുന്നതും മറ്റും ചിലര്‍ കാണുകയും ചെയ്തതായി പിന്നീട് ‘ഡോണ്ട് ഫണ്ട് സമയ’ എന്ന ബ്‌ളോഗില്‍ പറയുന്നു. ഫെബ്രുവരിയില്‍ റിയാദില്‍ നിന്നും വന്ന സുഹൃത്തുക്കള്‍ ഹൈദരാബാദില്‍ വന്നപ്പോള്‍ താന്‍ ചികിത്സയ്ക്കായി പോകുകയാണെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഡോക്ടര്‍മാര്‍ ഇതെല്ലാം നിഷേധിക്കുകയും സമയ എന്ന പേരില്‍ ഒരാള്‍ ഇവിടെ രോഗിയായി ഇല്ലെന്നും അവരുടെ പിതാവ് ഇവിടെ കിടപ്പുണ്ടെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button