Latest NewsIndia

ഭീകരന്‍ പള്ളിയിലെ ഇമാം: രണ്ടായിരത്തോളം മദ്രസകളും പള്ളികളും നിരീക്ഷണത്തില്‍

ലക്‌നൗ: ഉത്തര്‍പ്രദേശിലെ രണ്ടായിരത്തോളം മദ്രസകളും മുസ്ലീം പള്ളികളും പോലീസ് നിരീക്ഷണത്തിലാണ്. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഭീകരാക്രമണ പദ്ധതിയിട്ട അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നിരീക്ഷണം കര്‍ശനമാക്കിയത്.

അറസ്റ്റിലായ അഞ്ച് പേരില്‍ ഒരാള്‍ യുപിയിലെ ഒരു മുസ്ലീംപള്ളിയിലെ ഇമാമായ മൊഹദ് ഫൈസാനാണ്. ഇതേതുടര്‍ന്നാണ് പള്ളികളിലും മദ്രസകളിലും നിരീക്ഷണം ശക്തമാക്കിയതെന്ന് പോലീസ് വ്യക്തമാക്കി. നിരവധി കുട്ടികള്‍ മദ്രസകളില്‍ പഠിക്കുന്നുണ്ട്.

500 ഓളം മദ്രസകളില്‍ 15 എണ്ണം ഡിഗ്രി തലത്തിലുള്ളതും 55 എണ്ണം ഹൈസ്‌കൂള്‍ തലത്തിലുള്ളതുമാണെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഈ മദ്രസകള്‍ കൂടാതെ 1,500 ഓളം മുസ്ലിംപള്ളികളും നിരീക്ഷണ പരിധിയിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button