Latest NewsKeralaNews

അമ്പലപ്പുഴ ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിൽ ദുരൂഹത

 

 അമ്പലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ തിരുവാഭരണം കാണാതായ സംഭവത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ചും പരിശോധന നടത്തി. ആരെങ്കിലും മനഃപൂർവം മൊഴിച്ചതാണോ അതോ അബദ്ധത്തിൽ പൂമാലകളുടെ ഒപ്പം കുരുങ്ങി വെളിയിൽ പോയതാണോ എന്ന ആശയക്കുഴപ്പത്തിലാണ് അധികാരികൾ.

ശാന്തിക്കാരൊഴികെയുള്ള ക്ഷേത്രം ജീവനക്കാരില്‍ പത്തോളം പേരെ അമ്പലപ്പുഴ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തെങ്കിലും ഒരു സൂചനയും ഇതുവരെ കിട്ടിയിട്ടില്ല.സാധാരണയായി ശ്രീകോവിലിനുള്ളില്‍ നിന്ന് നീക്കം ചെയ്യുന്നവ ഇടുന്ന ഈ കുഴിയിലും സമീപത്തും മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ചും അന്വേഷണ സംഘം പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല.

വിശേഷ ദിവസങ്ങളിൽ വിഗ്രഹത്തിൽ‌ ചാർത്തുന്ന തിരുവാഭരണത്തിലെ മാലയും പതക്കവുമാണു കാണാതായത്. ഏകദേശം 98 ഗ്രാം തൂക്കം വരുന്നതാണു കാണാതായ മാല. നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ മാല ചെമ്പകശേരി രാജാവ് സമർപ്പിച്ച അമൂല്യ ആഭരണങ്ങളിലൊന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button