Latest NewsNewsInternational

യുഎസ് അന്തര്‍വാഹിനി കൊറിയന്‍ തീരത്ത് – ലക്‌ഷ്യം യുദ്ധമെന്നു സൂചന

 

വാഷിംഗ്ടണ്‍: ഉത്തരകൊറിയക്കെതിരെ യുദ്ധഭീഷണിയുമായി യു എസ് അന്തർവാഹിനി കൊറിയൻ തീരത്ത്. ആണവ മിസൈൽ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ മുന്നോട്ട് പോകുമെന്ന പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് അമേരിക്ക നിലപാട് കടുപ്പിച്ചത്. അന്തര്‍വാഹിനിയായ യു.എസ്.എസ് മിഷിഗനെ ദക്ഷിണ കൊറിയയിലേക്ക് ആണ് അയച്ചിരിക്കുന്നത്. അമേരിക്കന്‍ വിമാന വാഹിനി കപ്പലായ യു.എസ്.എസ് കാള്‍ വിന്‍സണ്‍ നേരത്തെ തന്നെ കൊറിയൻ തീരത്തെത്തിയിരുന്നു.

ദക്ഷിണ കൊറിയയുടെ തീരത്താണ് യു എസ് എസ് കാൾ വിൻസൻ നങ്കൂരമിട്ടിരിക്കുന്നത്. അമേരിക്കൻ അന്തർവാഹിനി മുക്കിക്കളയും എന്ന് കൊറിയ ഭീഷണിപ്പെടുത്തിയിരുന്നു. സൈന്യത്തിന്റെ 85 -ആം വാർഷികത്തോടനുബന്ധിച്ചു കൊറിയ തങ്ങളുടെ മിസൈൽ പരീക്ഷിക്കും എന്ന് വാർത്തകൾ വന്നിരുന്നു. അങ്ങനെയുണ്ടായത് യുദ്ധം ഉണ്ടാവും എന്ന് ഉറപ്പായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button