Latest NewsIndiaNews

കല്യാണത്തിന് ബീഫ് ബിരിയാണി വിളമ്പിയില്ല- യുവതിയെ മുത്തലാഖ് ചൊല്ലി

 

ലഖ്‌നൗ: വിവാഹ സൽക്കാരത്തിൽ ബീഫ് ബിരിയാണി വിളമ്പിയില്ലെന്ന കുറ്റത്തിന് യുവതിയെ മുത്തലാഖ് ചൊല്ലി. ഞായറാഴ്ചയാണ് ലഖ്‌നൗ സ്വദേശികളായ അഫ്സാനയുടെയും ഫര്‍മാന്‍ അലിയുടെയും വിവാഹം നടന്നത്.എന്നാൽ ബീഫ് ബിരിയാണി വിളമ്പാത്തതിനെ കുറിച്ച് അപ്പോഴേ ചോദ്യങ്ങൾ ഉയർന്നിരുന്നു. പിറ്റേ ദിവസം മുതൽ ഭർത്താവിന്റെ ബന്ധുക്കൾ ഈ കാരണം പറഞ്ഞു അഫ്‌സാനയെ പരിഹസിക്കാൻ തുടങ്ങി.

ഭർത്താവും ബന്ധുക്കൾക്കൊപ്പം ചേര്‍ന്നു സംസാരിച്ചു. തുടർന്ന് അഫ്‌സാന തന്റെ പിതാവിനെ പിന്താങ്ങി സംസാരിച്ചു. ഒടുവില്‍ അഫ്സാനയെ താന്‍ മുത്തലാഖ് ചൊല്ലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായി ഫര്‍മാന്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന് അഫ്‌സാനയുടെ പിതാവ് പോലീസിൽ പരാതി നൽകി. വിവാഹ സമയത്ത് നൽകിയ എല്ലാ സ്വത്തുക്കളും തിരികെ ആവശ്യപ്പെട്ടാണ് പരാതി നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button