Latest NewsNewsIndia

വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തിന് തുണയായി ഐഎഎസ് ഉദ്യോഗസ്ഥര്‍

ന്യൂഡല്‍ഹി : രാജ്യത്തിനു വേണ്ടി ജീവന്‍ വെടിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥരുടെ കുടുംബത്തിന്‍റെ സംരക്ഷണ ചുമതല ഏറ്റെടുക്കണമെന്ന് ഇന്ത്യന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് അസോസിയേഷന്‍. ഐഎഎസ് ഉദ്യോഗസ്ഥര്‍ നേരിട്ട് സാന്പത്തിക സഹായം ചെയ്യണമെന്നല്ല, മറിച്ച്‌ ഇവരുടെ കുടുംബത്തെ സഹായിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടെന്നും അസോസിയേഷന്‍ സെക്രട്ടറി വ്യക്തമാക്കി.

ഇവരുടെ കുട്ടികളുടെ വിദ്യാഭ്യാസവും കുടുംബത്തിന്‍റെ സുരക്ഷയും ഉറപ്പുവരുത്തുന്നതില്‍ ഐഎഎസ് ഉദ്യോഗസ്ഥര്‍ നടപടികള്‍ സ്വീകരിക്കണം. ഇവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥര്‍ നല്‍കണമെന്നും അസോസിയേഷന്‍ സെക്രട്ടറി പറഞ്ഞു.

ജില്ലാ മജിസ്ട്രേറ്റ്, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് തുടങ്ങിയ തസ്തികകളിലേയ്ക്ക് നിയമിക്കുന്നതിന് മുന്നോടിയായി സുരക്ഷാ ഉദ്യോഗസ്ഥരുടെ ഒരു കുടുംബത്തിന്‍റെ എങ്കിലും സുരക്ഷാ ചുമതല ഏറ്റെടുക്കണമെന്നാണ് അസോസിയേഷന്‍റെ നിര്‍ദേശം. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതില്‍ ഐഎസ്‌എസ് ഉദ്യോഗസ്ഥര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button