Latest NewsIndia

ഭാര്യയെ വെടിവെച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

രോഹിണി : ഭാര്യയെ വെടിവെച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. 34 കാരനായ തിലക് രാജാണ് മരിച്ചത്. ഭാര്യ ഹേമലതയെ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടത് നെഞ്ചില്‍ വെടിയേറ്റ് മരിച്ച നിലയിലാണ് തിലക് രാജിനെ കണ്ടെത്തിയത്. ആത്മഹത്യാകുറിപ്പ് കണ്ടെത്താനായിട്ടില്ല. കുട്ടികളില്ലാത്ത ദമ്പതികള്‍ മറ്റുള്ളവരോട് അകലം പാലിച്ചാണ് ജീവിച്ചിരുന്നത്.

മുകളിലെ അപാര്‍ട്ട്മെന്റില്‍ നിന്നും രക്തം തറയിലൂടെ പുറത്തേയ്ക്ക് വരുന്നതുകണ്ട അയല്‍ വാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. പോലീസ് എത്തുന്നതിന് മുന്‍പേ തന്നെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന അയല്‍ വാസികള്‍ ഹേമലതയെ ആശുപത്രിയിലേയ്ക്ക് മാറ്റി. സാമ്പത്തിക പ്രശ്നമാണ് കുറ്റകൃത്യങ്ങളിലേയ്ക്ക് നയിച്ചതെന്ന് പോലീസ് സംശയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button