Latest NewsNewsIndia

പാരീസ് ഭീകരാക്രമണം: അന്വേഷണ സംഘത്തില്‍ എന്‍ഐഎ ഉദ്യോഗസ്ഥര്‍ക്കൊപ്പം മലയാളിയും

ന്യൂഡല്‍ഹി : പാരിസിലുണ്ടായ ഭീകരാക്രമണം അന്വേഷിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ഉദ്യോഗസ്ഥരില്‍ മലയാളിയും. എന്‍ഐഎ ഡിവൈഎസ്പി ഷൗക്കത്തലി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് ഫ്രാന്‍സിലെത്തിയത്. കേസ് അന്വേഷണത്തിനായി ഫ്രഞ്ച് അന്വേഷണസംഘം എന്‍ഐഎയുടെ സഹായം തേടുകയായിരുന്നു. പാരിസ് ഭീകരാക്രമണത്തിലെ പ്രതികളെ കോയമ്ബത്തൂരില്‍ നിന്നു എന്‍ഐഎ അറസ്റ്റ് ചെയ്ത സുബഹാനി തിരിച്ചറിഞ്ഞിരുന്നു.

ഇറാഖിലെത്തിയ സുബഹാനിക്ക് തീവ്രവാദ പരിശീലനം ലഭിച്ചത് പാരിസ് ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ ഭീകരര്‍ക്കൊപ്പമായിരുന്നു. 2015 നവംബറില്‍ പാരിസിലെ തിയറ്ററില്‍ നടന്ന വെടിവയ്പിലടക്കം 130 പേരെ കൊലപ്പെടുത്തിയ അബ്ദുല്‍ ഹമീദ് അബൗദിനെ നേരിട്ടറിയാമായിരുന്നെന്നും സുബഹാനി എന്‍ഐഎയുടെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. ഫ്രഞ്ച് പൗരനായിരുന്നു തന്റെ യൂണിറ്റ് കമാന്‍ഡര്‍ എന്നും സുബഹാനി നല്‍കിയ മൊഴി നല്‍കിയിരുന്നു. പാരിസ് ആക്രമണം അന്വേഷിക്കുന്ന ഏജന്‍സി ആവശ്യപ്പെട്ടാല്‍ സുബഹാനിയെ ചോദ്യം ചെയ്യുന്നതിന് എന്‍ഐഎ അവസരമൊരുക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.

തുടര്‍ന്ന് ഫ്രഞ്ച് അന്വേഷണ സംഘം ഇന്ത്യയിലെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നു. ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ചെന്നൈ വിമാനത്താവളം വഴിയാണ് സുബഹാനി തുര്‍ക്കിയിലെ ഇസ്താംബൂളിലേക്ക് കടന്നത്. പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നും എത്തിയവരോടൊപ്പം അവിടെ നിന്ന് ഐഎസിന്റെ സ്വാധീന മേഖലയായ ഇറാഖിലേക്ക് കടക്കുകയായിരുന്നു. ഈ കാലത്താണ് പാരിസ് ആക്രമണത്തിനു നേതൃത്വം നല്‍കിയ സലാഹ് അബ്ദുസലാം, അബ്ദുല്‍ ഹമീദ് അബൗദ് എന്നിവരെ പരിചയപ്പെട്ടത്. ഇവരില്‍ അബ്ദുല്‍ ഹമീദ് അബൗദ് പാരിസിലെ തിയറ്ററില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സലാഹ് അബ്ദുസലാം ഫ്രഞ്ച് പൊലീസിന്റെ കസ്റ്റഡിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button