Latest NewsNewsIndia

സച്ചിന്‍ മൗനം വെടിയണമെന്ന്; കാരണം വ്യക്തമാക്കി ബിസിസിഐ ഭരണത്തലവന്‍

മുംബൈ: രാജ്യത്തെ ക്രിക്കറ്റ് ഭരണം കുറ്റമറ്റതാക്കുന്നത് ഉറപ്പുവരുത്താന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കറടക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ രംഗത്തുവരണമെന്ന് സുപ്രീംകോടതി നിയോഗിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡി(ബിസിസിഐ) ഇടക്കാല ഭരണത്തലവന്‍ വിനോദ് റായ് ആവശ്യപ്പെട്ടു.

സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, കപില്‍ ദേവ്, സുനില്‍ ഗാവസ്‌ക്കര്‍, സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ, രാഹുല്‍ ദ്രാവിഡ് തുടങ്ങിയ ഇതിഹാസതാരങ്ങള്‍ ഇവിടെയുണ്ട്. അവരുടെ അനുഭവസമ്പത്ത് അധികാരികള്‍ക്ക് ഉപകാരപ്പെടും. അവര്‍ തുറന്ന് സംസാരിക്കണം. രാജ്യത്തെ ക്രിക്കറ്റ് ഭരണം മെച്ചപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണം- വിനോദ് റായ് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button