Latest NewsIndiaNews

സോഷ്യല്‍ മീഡിയയില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളും വ്യാജ പ്രൊഫൈലുകളും: ബീഗം ആഷാ ഷറിന്‍ തെളിവുകളോടെ വെളിപ്പെടുത്തുന്നത് ഗൗരവമായി ചിന്തിക്കേണ്ടത്

ലോകം ഇന്ന് സോഷ്യൽ മീഡിയയിൽ മുഴുകിയിരിക്കുന്ന കാലം. എന്നാൽ ഈ സോഷ്യൽ മീഡിയയിൽ നന്മയെക്കാൾ തിന്മ ചെയ്യുന്നവരും വിരളമല്ല.  കഴിഞ്ഞ ദിവസം ഡൽഹി ബാലഗോകുലം ഭഗ്നി പ്രമുഖ് ശ്രീമതി ജെ.കെ അംബിക എന്ന പ്രവർത്തകയുടെ ഇതിനെതിരെയുള്ള ഫേസ്ബുക് പോസ്റ്റ് ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു.

ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ കേന്ദ്രീകരിച്ചു ഇതിനായി മലയാളികളടക്കമുള്ള മാഫിയകൾ സജീവമാണ്. അത്യാകർഷകമായ ചിത്രങ്ങളും, വീഡിയോകളും ഉപയോഗിച്ച് രാഷ്ട്രീയ ഉന്നതരിൽ സ്വാധീനമുണ്ടെന്നു ധരിപ്പിച്ചു കേരളത്തിലെ വനിതാ നേതാവടക്കം ഈ മാഫിയയുടെ പിടിയിൽ അകപ്പെട്ടതായും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ചില കാര്യങ്ങൾ വ്യക്തമാവുന്നു. ശ്രീ അമിത് ഷാ, ശ്രീ നരേന്ദ്ര മോദി, യു.പി മുഖ്യൻ യോഗി, എന്നിവരോടൊപ്പമുള്ള മറ്റൊരു വ്യക്തിയുടെ സ്വകാര്യ ചിത്രങ്ങൾ പോലും ഇത്തരത്തിലുള്ള വ്യക്തികൾ വ്യാജമായി തന്റേതെന്ന രീതിയിൽ ചതിക്കുഴികളൊരുക്കാൻ ഉപയോഗിക്കുന്നതായി ശ്രീമതി അംബിക ജെ.കെ ചൂണ്ടിക്കാണിക്കുന്നു.

ഡൽഹിയുടെ ഉൾപ്രദേശത്തെ ക്ഷേത്രത്തിൽ പൂജ ചെയ്യുന്ന ഒരു വ്യക്തി ഇത്തരത്തിൽ നടത്തിയ ആൾമറാട്ടം വ്യക്തമായ തെളിവോടെ ചൂണ്ടിക്കാണിക്കപ്പെടുന്നു. വിവിധ പേരുകളിൽ ഇത്തരക്കാർ ഉപയോഗിക്കുന്ന വ്യാജ അക്കൗണ്ടുകളിൽ ഉപയോഗിക്കുന്ന ചിത്രങ്ങൾ അധികമാർക്കും തിരിച്ചറിയാൻ കഴിയാത്ത അതിസുന്ദരന്മാരായ യുവാക്കളുടേതെന്നതും ശ്രദ്ധേയമാണ്. ചാനെൽ അവതാരകനായും, സിനിമയിൽ വേഷങ്ങൾ ചെയ്യുന്ന ആളായും, രാഷ്ട്രീയ നേതാക്കളുമായുള്ള അടുപ്പവും വ്യാജമായി പ്രചരിപ്പിച്ചു ഇത്തരക്കാർ നടത്തുന്ന ചതിക്കുഴികളിൽ യുവതികൾ അടക്കം പലരും അകപെട്ടുകഴിഞ്ഞതായും വിശദീകരിക്കുന്ന പോസ്റ്റിനു, എതിർ വാദമുഖവുമായി പ്രത്യക്ഷപ്പെട്ട വ്യക്തിയുടെ യഥാർത്ഥ മുഖം കണ്ടു ആളുകൾ ഭയപ്പെട്ടതും വസ്തുതയാണ്.

ശ്രീമതി അംബിക JK യുടെ എഫ്ബി പോസ്റ്റിലെ വരികളിലൂടെ…

ശങ്കരൻ നമ്പൂതിരി എന്ന ശങ്കർ കല്യാണിയെ തിരിച്ചറിയുക!


ഉത്തർ പ്രദേശിലെ ഗോരക്ഷ സംരക്ഷണ സേനയുടെ യുവ നേതാവിന്റെ പല തരത്തിലും, വിധത്തിലും, ഉന്നത BJP നേതാക്കളുടെയും കൂടെയുള്ള ഫോട്ടോസ് ഉപയോഗിച്ചു ഫേസ് ബുക്കിൽ ആൾമാറാട്ടം നടത്തി, തെറ്റിദ്ധാരണയുടെ പുറത്തു കിട്ടുന്ന ജനപ്രീതി ആസ്വദിക്കുന്ന, പോസ്റ്റുകളിൽ ലൈക്സ് അനുസരിച്ചു ഉറക്കം കിട്ടുന്ന (നേരിട്ട് പറഞ്ഞിട്ടുള്ള വാചകമാണ് ഇത്) ഫരീദാബാദ് സെക്ടർ മൂന്നിലെ ഒരമ്പലത്തിൽ പൂജ ചെയ്യുന്ന ഒരു നമ്പൂതിരിയാണ് ഇദ്ദേഹം.

ശങ്കർ കല്യാണി, ശങ്കർ നമ്പൂതിരി (original), മംഗലശ്ശേരി നീലകണ്ഠൻ, സുബൈദ സുബൈർ, ഗൗരീ ശങ്കർ എന്നീ എനിക്കറിയാവുന്ന id കൾ കൂടാതെ വേറെയും സ്വന്തമായി fake id കൾ കൈകാര്യം ചെയ്യുന്നുണ്ട്. ആറിൽ കൂടുതൽ മൊബൈൽ സിമുകളും സ്വന്തമല്ലാത്ത dp ഉപയോഗിക്കുന്ന രണ്ടു whatsapp ഉം കൈകാര്യം ചെയ്തു സമൂഹത്തിൽ തെറ്റിധാരണയും സ്പർദ്ധയും വളർത്തലാണ് പൂജയെക്കാൾ കൂടുതൽ ഇയാൾക്ക് പഥ്യം.

ഈ നാട്ടുകാർക്കൊക്കെ അയാളും അയാളുടെ fake id യും സുപരിചിതമാണ്, എനിക്കും. ഇത്രയും കാലം ഞാൻ ഇയാളെ അവഗണിച്ചതായിരുന്നു. പക്ഷെ കഴിഞ്ഞയാഴ്ച ഉണ്ടായ ഒരു സംഭവത്തോടെ ഇയാൾ സോഷ്യൽ മീഡിയയിൽ പരത്തുന്ന തെറ്റിദ്ധാരണയുടെ ആഴം തിരിച്ചറിയുകയും, സംഘവും പാർട്ടിയും ആയി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ പോലും ഇതിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും തിരിച്ചറിഞ്ഞതോടെയുമാണ് ഇങ്ങിനെ ഒരു പോസ്റ്റ് ഇടാൻ തീരുമാനിച്ചത്. നേരിട്ട് അറിയാം ഇയാളെ ഞങ്ങൾക്ക്, ഇനി ഇയാളുടെ സംസ്കാരം ശരിക്കും അറിയണം എങ്കിൽ അയാളുടെ പഴയ പോസ്റ്റുകളിലൂടെ ഒന്ന് കണ്ണോടിച്ചാൽ മതി.

ഇയാൾ ജോലി ചെയ്യുന്ന അമ്പലം ഭാരവാഹികളോട് സംസാരിച്ച ശേഷമാണു ഈ പോസ്റ്റ് ഞാൻ ഇടുന്നത്. ലോകത്തു ആർക്കെങ്കിലും ശങ്കർ കല്യാണി (not Shankaran Namboothiri) എന്ന ഇയാളെ നേരിട്ടറിയാമെങ്കിൽ മുന്നോട്ടു വരാൻ ഞാൻ വെല്ലു വിളിക്കുന്നു!

ഒന്നിൽപ്പരം വർഷങ്ങളായി ഇയാൾ ഫരീദാബാദ് വിട്ടു പോയിട്ടില്ല. അമ്പലത്തിൽ വിളിച്ചു കൺഫേം ചെയ്ത കാര്യമാണ്. ആജ് തക് ചാനലിൽ കാമറ മാൻ ആണെന്നും ലഡാക്കിലും ലണ്ടനിലും പിന്നെ സിനിമാ ഷൂട്ടിങ്ങിലും ഒക്കെ ആണെന്നും ആളുകളോട് പറഞ്ഞിട്ടുള്ളത് ശുദ്ധ നുണയാണ്. നാട്ടിലുള്ള പലർക്കും ദില്ലിയിൽ പിടിപാടുണ്ടെന്നും, പല കാര്യങ്ങളും നടത്തിക്കൊടുക്കാമെന്നും വാഗ്ദാനങ്ങൾ നൽകിയിട്ടുള്ളതായും അറിയാൻ കഴിഞ്ഞു. സംഘവുമായോ ശാഖയുമായോ, പാർട്ടിയുമായോ ഒരു ബന്ധവും ഇല്ല ഇദ്ദേഹത്തിന്.

ഇദ്ദേഹം കൈകാര്യം ചെയ്യുന്ന ‘ദി കിങ്ങും’ , ‘അഘോരി’ യും പ്രമോട്ട് ചെയ്യുവാൻ എന്റെ wall ഉപയോഗിക്കാൻ വിസമ്മതിച്ചതും, പൂജാരിയായ ഇയാൾ ഉപയോഗിക്കുന്ന ഭാഷ ശരിയല്ല എന്ന് പറഞ്ഞതും ആണ് ഇപ്പോൾ ഞങ്ങളുമായി പിണങ്ങാനും എനിക്കെതിരെ പോസ്റ്റുകൾ ഇടുവാനുമുള്ള കാരണം. സമൂഹത്തിലെ ഒരു നേതാവിനെയും ഞാൻ അപകീർത്തി പെടുത്തിയിട്ടില്ല, ഒരാളുടെ വളർച്ചയിലും ഒട്ടും അസൂയയും ഇല്ല. എന്തും നേരിട്ട് പറഞ്ഞാണ് എനിക്ക് ശീലം. മറ്റൊരാൾ എഴുതിത്തരുന്നത് ഇന്നേവരെ പോസ്റ്റിയിട്ടും ഇല്ല. എന്നെ നേരിട്ട് അറിയുന്നവർക്ക് അത് അറിയുകയും ചെയ്യാം, അത് അഹങ്കാരം ആയി പറയുന്നവരുണ്ട് അതെന്റെ കുറ്റമല്ല, ശീലം അങ്ങിനെ ആയി പോയി. ഒളിയുദ്ധം അറിയില്ല.

FB യിലെ likes & share അനുസരിച്ചല്ല എന്റെ ജീവിതം മുന്നോട്ടു പോകുന്നത്, എനിക്ക് അന്തസ്സുള്ള ഒരു ജോലിയുണ്ട്, സമൂഹത്തോടും, ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തോടും ഉള്ള കമ്മിറ്റ്മെന്റ് എനിക്ക് പറ്റാവുന്ന രീതിയിൽ സമയം കിട്ടുന്നതനുസരിച്ചു ചെയ്യുന്നുമുണ്ട്.

ഈ ഒരു പോസ്റ്റ് ഞാൻ മുന്നേ ഇടണം എന്ന് കരുതിയതാണ്, JK ആണ് പിന്തിരിപ്പിച്ചത്. പക്ഷെ ശങ്കർ കല്യാണി എന്ന ശങ്കരൻ നമ്പൂതിരി സഭ്യതയുടെ അതിരുകൾ ലംഘിക്കുന്നു. എനിക്ക് ഞാൻ ജീവിക്കുന്ന സമൂഹത്തോട്, ഉണ്ടെന്നു കരുതുന്ന ഉത്തരവാദിത്വം മാത്രമാണ് ഈ പോസ്റ്റിന്റെ കാരണം. ഒരിക്കൽ എന്നെ കാണണം എന്ന് പറഞ്ഞു എന്റെ വീട്ടിൽ വന്നപ്പോഴത്തെ ഒരു ഫോട്ടോ തെളിവായി ഇടുന്നു. ആർക്കെങ്കിലും കൂടുതൽ തെളിവുകൾ വേണമെങ്കിൽ അതിനും തയ്യാറാണ്. അതല്ല നിയമപരമായി മുന്നോട്ടു പോകാനാണെങ്കിൽ അങ്ങിനെ!

Tags

Related Articles

Post Your Comments


Back to top button
Close
Close