Latest NewsNewsIndia

പണമെടുക്കാനും ഇടാനും മാത്രമല്ല എ ടി എമ്മിലൂടെ ഇനി കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാക്കാം

മുംബൈ: പണമെടുക്കാനും ഇടാനും ഉള്ള സംവിധാനമെന്നതിൽ നിന്ന് എ.ടി.എമ്മുകൾക്ക് സ്ഥാനക്കയറ്റം വരുന്നു. ഓട്ടോമേറ്റഡ് ടെല്ലർ െമഷീനുകളിൽ കൂടുതൽ സേവനങ്ങൾ നൽകാനുള്ള ആലോചനയിലാണ് ബാങ്കുകൾ. പുതിയ എ.ടി.എമ്മുകൾ മുൻ വർഷങ്ങളിലേതിനെക്കാൾ കുറഞ്ഞ നിരക്കിലാണ് വർധിക്കുന്നത്.

ഈ സാഹചര്യത്തിൽ ചെലവ് കുറയ്ക്കാനും കാര്യക്ഷമത ഉയർത്താനുമാണ് നീക്കം.ബില്ലടയ്ക്കൽ, വായ്പ അപേക്ഷ, വായ്പ തിരിച്ചടയ്ക്കൽ, കാർഡില്ലാതെ പണം പിൻവലിക്കൽ, ചെക്ക് മാറൽ, മൊബൈൽ റീച്ചാർജ്, ഡി.ടി.എച്ച്. ടോപ് അപ് തുടങ്ങിയ സേവനങ്ങൾക്ക് എ.ടി.എമ്മുകളെ പര്യാപ്തമാക്കുകയായിരുന്നു. ഈ മാതൃകയാണ് ഇന്ത്യയിലും പിന്തുടരാൻ ഒരുങ്ങുന്നത്. കറൻസിരഹിത പണമിടപാട് വർധിച്ചതോടെ ആഗോളതലത്തിൽ 2015നും 2020നും ഇടയിൽ നാലുശതമാനം വർധന മാത്രമാണ് എ.ടി.എമ്മുകളുടെ എണ്ണത്തിൽ പ്രതീക്ഷിക്കുന്നത്.

2011 നും 2015നും ഇടയിൽ പണരഹിത ഇടപാടുകൾ 52 ശതമാനം വളർച്ചനേടിയപ്പോൾ എ.ടി.എമ്മിൽ നിന്നുള്ള പണം പിൻവലിക്കലിൽ 33 ശതമാനമാണ് വളർച്ച. ആധാർ അധിഷ്ഠിത ബയോമെട്രിക് സംവിധാനവും എ.ടി.എമ്മുകളിൽ ഉപയോഗപ്പെടുത്താൻ ഒരുങ്ങുകയാണ്. ഇതിലൂടെ ബാങ്കിങ് സേവനങ്ങൾ കൂടുതൽ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button