Gulf

താന്‍ ലീഗ് വിരോധിയല്ല: പ്രചാരണങ്ങള്‍ക്ക് മറുപടിയായി ആര്യാടന്‍ മുഹമ്മദ്

ജിദ്ദ: എല്ലാ തെരഞ്ഞെടുപ്പുകളിലും മുസ്ലീം ലീഗിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. താന്‍ ലീഗ് വിരോധിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ ഉറച്ച കോണ്‍ഗ്രസുകാരനാണ്. കോണ്‍ഗ്രസ് യോഗത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി വളര്‍ത്തുന്നതിനെകുറിച്ചാണ് സംസാരിക്കുക.

മുന്നണി പരിപാടിയില്‍ മുന്നണിയിലെ കക്ഷികള്‍ക്ക് വേണ്ടിയും സംസാരിക്കും. നിലമ്പൂരിലും മറ്റു സ്ഥലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ മുസ്ലിം ലീഗും ശക്തമായി രംഗത്തിറങ്ങാറുണ്ട്. പികെ കുഞ്ഞാലിക്കുട്ടി ഏറ്റവും മികച്ച സ്ഥാനാര്‍ഥിയായിരുന്നെന്ന് ആര്യാടന്‍ മുഹമ്മദ് അഭിപ്രായപ്പെട്ടു.

അദ്ദേഹവുമായി വര്‍ഷങ്ങളോളം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വാഭാവികമായും നല്ല ബന്ധമുണ്ടാകും. മലപ്പുറം ഉപതെരഞ്ഞെടുപ്പ് യുഡിഎഫിന് പുതുജീവന്‍ നല്‍കുകയായിരുന്നു. ഐക്യമുന്നണി ശക്തമായി പ്രവര്‍ത്തിച്ചാല്‍ കേരളത്തിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ വന്‍വിജയം നേടാനാവുമെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button