NewsInternational

ഐഎസ് ഭീകരനെ അന്വേഷിച്ച് കണ്ടുപിടിക്കാനുള്ള ദൗത്യം ലഭിച്ച ഉദ്യോഗസ്ഥ ഒടുവിൽ അതേ ഭീകരനെ തന്നെ വിവാഹം ചെയ്തു

വാഷിങ്ങ്ടൺ: എഫ്ബിഐയുടെ പരിഭാഷകയായി ജോലി നോക്കിയിരുന്ന ഡാനിയേല ഗ്രീനെ എന്ന യുവതി സിറിയയിലെത്തി വിവാഹം ചെയ്‌തത്‌ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരനെ . ജർമൻക്കാരനായ ഡെനിസ് കുസ്പെർട്ടിനെയാണ് ഡാനിയേല വിവാഹം ചെയ്‌തത്‌. കുസ്പെർട്ടിനെക്കുറിച്ച് അന്വേഷണം നടത്താൻ ഡാനിയേലയെയാണ് എഫ്ബിഐ ഏൽപ്പിച്ചിരുന്നത്. 2014 ലാണ് കുസ്പെർട്ടിനെക്കുറിച്ച് അന്വേഷിക്കാനുള്ള ചുമതല ഡാനിയേലയ്ക്കു ലഭിക്കുന്നത്.

2014 ജൂണ്‍ 11ന് കുടുംബത്തെ കാണാനെന്ന പേരിൽ ഗ്രീനെ ഇസ്താംബൂളിലേക്കു വിമാനം കയറി. തുടർന്ന് സിറിയയിലെത്തി കുസ്പെർട്ടിനെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ, കുറച്ചുനാളുകൾ കഴിഞ്ഞതോടെ കുറ്റബോധം തോന്നിയ ഗ്രീനെ സിറിയയിൽനിന്നു രക്ഷപെട്ട് യുഎസിലെത്തിയെന്ന് കോടതി രേഖകൾ വ്യക്തമാക്കുന്നു . തുടർന്ന് ഇവരെ അറസ്റ്റ് ചെയ്‌തു. ഐഎസുമായി ബന്ധമുള്ളവർക്ക് കഠിനശിക്ഷ ലഭിക്കുമ്പോൾ അന്വേഷണത്തോട് സഹകരിച്ചതിനാൽ ഗ്രീനെയ്ക്ക് രണ്ടു വർഷം മാത്രമാണ് ശിക്ഷ ലഭിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button