KeralaLatest News

മാണിയില്‍നിന്ന് രാഷ്ട്രീയ മര്യാദ പ്രതീക്ഷിച്ചത് തെറ്റായെന്ന് ആര്‍.ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: കെഎം മാണിയുടെ കാര്യത്തില്‍ അധികപ്രതീക്ഷയാണ് പലര്‍ക്കും പറ്റിയ തെറ്റെന്ന് കേരള കോണ്‍ഗ്രസ്- ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള. കേരള കോണ്‍ഗ്രസ് സിപിഎമ്മിന്റെ പിന്തുണ സ്വീകരിച്ചത് പ്രാദേശിക നീക്കം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

സിപിഎം നേതാക്കളുമായി താന്‍ ഇതേക്കുറിച്ച് സംസാരിച്ചറിഞ്ഞതാണെന്നും ബാലകൃഷ്ണപിള്ള വ്യക്തമാക്കി. മാണിയില്‍ നിന്ന് ഇതില്‍ കൂടുതല്‍ രാഷ്ട്രീയ മര്യാദ പ്രതീക്ഷിച്ച കോണ്‍ഗ്രസിനാണ് തെറ്റ് പറ്റിയത്. മാണിയുടെ രാഷ്ട്രീയ നെറികേടുകള്‍ നേരത്തെ തന്നെ ബോധ്യപ്പെടുത്തിയതാണ്. അന്ന് ഉമ്മന്‍ചാണ്ടിയും മറ്റും അത് അംഗീകരിച്ചില്ല.

ഇപ്പോള്‍ അനുഭവത്തില്‍ നിന്ന് അവര്‍ക്ക് മാണിയുടെ രീതികള്‍ മനസിലായി. കേരള കോണ്‍ഗ്രസ്- ബി അടക്കമുള്ള പാര്‍ട്ടികള്‍ എല്‍ഡിഎഫുമായി സഹകരിച്ചു നില്‍ക്കുകയാണ്. അങ്ങനെയുള്ള പാര്‍ട്ടികളുടെ കാര്യത്തില്‍ തീരുമാനമുണ്ടായിട്ടാവാം കേരളകോണ്‍ഗ്രസിനെ സ്വീകരിക്കുന്നതെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button