Latest NewsNewsIndiaTechnology

അമേരിക്കന്‍ ജീവനക്കാരുടെ നിയമനം വരുമാനത്തെ ബാധിക്കില്ലെന്ന് പ്രമുഖ ഐടി കമ്പനി

മുംബൈ: അമേരിക്കന്‍ സര്‍ക്കാരിന്റെ പുതിയ നയങ്ങള്‍ മൂലം അമേരിക്കയില്‍ 1000 തദ്ദേശീയ ജീവനക്കാരെ നിയമിക്കേണ്ടിവരുന്നത് കമ്പനിയുടെ വരുമാനത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇന്ത്യന്‍ ഐടി കമ്പനി ഇന്‍ഫോസിസ് വ്യക്തമാക്കി.

10000 അമേരിക്കന്‍ ടെക്കികളെ നിയമിക്കുന്നത് ഭാരിച്ച ചെലവ് വരുത്തുമെന്ന അഭ്യൂഹങ്ങളെത്തുടര്‍ന്ന് ഓഹരിവിപണിയില്‍ ഇന്‍ഫോസിസിന്റെ മൂല്യത്തില്‍ നേരിയ ഇടിവുണ്ടായിരുന്നു. എന്നാല്‍, ഓഹരിവിപണിയിലെ ഈ ഇടിവ് കമ്പനിയെ ഒരു തരത്തിലും ബാധിക്കില്ലെന്നും പുതിയ ജീവനക്കാരുടെ നിയമനം വിവിധ പ്രോജക്ടുകളില്‍ കൂടുതല്‍ ലാഭം നേടിത്തരുമെന്നും കമ്പനി അറിയിച്ചു.

രണ്ടു വര്‍ഷത്തിനുള്ളില്‍ യുഎസില്‍ ഐടി ഹബ് സ്ഥാപിക്കാനാണ് ഇന്‍ഫോസിസ് പദ്ധതിയിടുന്നത്. തുടര്‍ന്ന് അമേരിക്കന്‍ വംശജരെ തന്നെ ജീവനക്കാരായി നിയമിക്കും. ആയിരം പേരെ ഇത്തരത്തില്‍ തദ്ദേശീയമായി കമ്പനിക്ക് നിയമിക്കേണ്ടിവരും.

എന്നാല്‍, ഈ തീരുമാനം കമ്പനിക്ക് അധിക ബാധ്യത ഉണ്ടാക്കുമെന്നും തുടര്‍ന്ന് ലാഭം ഇടിയുമെന്നും വിലയിരുത്തലുകളുണ്ട്. ഈ വിലയിരുത്തലിനെ തുടര്‍ന്നാണ് ഓഹരിവിപണിയില്‍ ഇന്‍ഫോസിസിന് നേരിയ ഇടിവ് വന്നത്. ഇന്ത്യയില്‍ നല്‍കുന്ന പരിശീലനത്തേക്കാള്‍ ചെലവേറിയതാണ് യുഎസിലെ പരിശീലനം. ഇത് കമ്പനിയുടെ വരുമാനത്തെ ബാധിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍, അമേരിക്കക്കാര്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ഇന്‍ഫോസിസ് ഡെപ്യൂട്ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ചൂണ്ടിക്കാട്ടി. ഇത് കമ്പനിക്ക് ഗുണകരമായി ഭവിക്കും – അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button