Latest NewsBusiness

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പന്നം ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: കമ്പനിക്ക് 700 കോടി പിഴ

ഡെട്രോയിറ്റ്: വീണ്ടും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിക്കെതിരെ പിഴ. ക്യാന്‍സറുണ്ടാക്കുമെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കമ്പനിക്ക് 110 മില്യണ്‍ ഡോളര്‍ പിഴയാണ് ചുമത്തിയിരിക്കുന്നത്.

അമേരിക്കയില്‍ മിസ്സൗറിയിലെ സെന്റ് ലൂയിസിലുള്ള കോടതിയാണ് കമ്പനിക്ക് കനത്ത പിഴ വിധിച്ചത്. ലൊയിസ് സ്ലെമ്പ് എന്ന സ്ത്രീയാണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണെതിരെ പരാതി നല്‍കിയത്. അണ്ഡാശയ ക്യാന്‍സര്‍ വന്നതിനേത്തുടര്‍ന്നാണ് ലൊയിസ് പരാതി നല്‍കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളാണ് താന്‍ ഉപയോഗിച്ചിരുന്നതെന്ന് ലൊയിസ് പറഞ്ഞു.

2012ലാണ് ഇവര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചത്. ചികിത്സ തുടങ്ങുമ്പോഴേക്ക് ലൊയിസ് രോഗം മൂര്‍ഛിച്ച അവസ്ഥയിലായിരുന്നു. കഴിഞ്ഞവര്‍ഷം മറ്റൊരു യുവതിക്ക് 70 മില്യന്‍ ഡോളര്‍ പിഴയായി നല്‍കാന്‍ അമേരിക്കയിലെ ഒരു കോടതി വിധിച്ചിരുന്നു. കമ്പനിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ലൊയിസിന്റെ അഭിഭാഷകന്‍ കോടതിയിലുയര്‍ത്തിയത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി ഒരിക്കല്‍കൂടി ശാസ്ത്രീയമായി ശേഖരിച്ചതും തെളിഞ്ഞതുമായ വസ്തുതകള്‍ തള്ളിയിരിക്കുന്നു. മാത്രമല്ല ഈ അമേരിക്കന്‍ യുവതിക്കായി ചെയ്യേണ്ടതായ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയുമാണെന്ന് അദ്ദേഹം പറഞ്ഞു.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ഉത്പ്പന്നങ്ങളില്‍ ഉപയോഗിക്കുന്ന ടാല്‍ക്ക് എന്ന വസ്തുവാണ് ക്യാന്‍സറിന് കാരണമാകുന്നത്. എന്നാല്‍, മറ്റ് പല ഉത്പന്നങ്ങളിലും ഈ വസ്തു ഉപയോഗിക്കുന്നുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button