ഷാര്‍ജ: ഷാര്‍ജയിലെ സഹാറ സെന്ററില്‍ തീപിടിത്തം. വെള്ളിയാഴ്ച ഉച്ചക്ക് ഇവിടുത്തെ ഒരു റെസ്റ്റോറന്റിലായിരുന്നു സംഭവം.
ചെറിയ തീപിടിത്തമായിരുന്നുവെന്നും അഗ്നിബാധയുണ്ടായ റെസ്റ്റോറന്റിലെയും അതിന് തൊട്ടടുത്ത ഏതാനും ഷോപ്പുകളിലെയും ആളുകളെ മാത്രമേ ഒഴിപ്പിക്കേണ്ടിവന്നുള്ളൂവെന്നും അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു. പത്തുമിനിറ്റിനകം തീയണയ്ക്കാനായി.
റസ്റ്റോറന്റിലെ അടുപ്പില്‍ നിന്നുള്ള തീ പടര്‍ന്നുപിടിച്ചതാണ് തീപിടിത്തത്തിന് ഇടയാക്കിയത്.
Post Your Comments