KeralaLatest News

സെന്‍കുമാര്‍ വിഷയത്തില്‍ പിണറായിയെ പരിഹസിച്ച് അഡ്വ.ജയശങ്കര്‍

തിരുവനന്തപുരം : ടി.പി.സെന്‍കുമാര്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.ജയശങ്കര്‍ രംഗത്ത്. ദുഷ്യന്ത് ദവേ ഫീസ് വാങ്ങാതെ വാദിച്ചു എന്നു പറയുന്നത് ഭോഷ്‌ക്കാണെന്നും കാശെണ്ണി കൊടുത്തത് സിഐ.എ. ആയിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ജയശങ്കര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. സെന്‍കുമാറിനെ പോലീസ് ആസ്ഥാനത്തു നിന്ന് കൈക്കില കൂടാതെ എടുത്തു കളഞ്ഞപ്പോള്‍ ഇത്രയൊന്നും നിരീച്ചില്ല(കരുതിയില്ല). അയാള്‍ അപമാനം ചവച്ചിറക്കി ശിഷ്ടകാലം കഴിച്ചു കൂട്ടും, പെന്‍ഷന്‍ വാങ്ങി വീട്ടില്‍ പോകും എന്നുകരുതി. അടീം കൊണ്ടു, പുളീം കുടിച്ചു, കരോം ഒടുക്കി എന്നു പറഞ്ഞപോലായീ നമ്മുടെ ഓട്ടച്ചങ്കന്റെ കാര്യം. പക്ഷേ, സെന്‍കു കേസിനു പോയി. ട്രിബ്യൂണലിലും ഹൈക്കോടതിയിലും തോറ്റിട്ടും വിടാതെ സുപ്രീംകോടതിയില്‍ ഹര്‍ജി കൊടുത്തു അനുകൂല വിധി സമ്പാദിച്ചു. അപ്പോഴും ഒരു പിടിവളളി ഉണ്ടായിരുന്നു: എന്ന്, എത്ര മണിക്കകം തിരിച്ചെടുക്കണമെന്ന് കോടതി പറഞ്ഞിരുന്നില്ല എന്നിങ്ങനെ പോകുന്നു പോസ്റ്റ്.


ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം…

അടീം കൊണ്ടു, പുളീം കുടിച്ചു, കരോം ഒടുക്കി എന്നു പറഞ്ഞപോലായീ നമ്മുടെ ഓട്ടച്ചങ്കന്റെ കാര്യം.

ടിപി സെന്‍കുമാറിനെ പോലീസ് ആസ്ഥാനത്തു നിന്ന് കൈക്കില കൂടാതെ എടുത്തു കളഞ്ഞപ്പോള്‍ ഇത്രയൊന്നും നിരീച്ചില്ല. അയാള്‍ അപമാനം ചവച്ചിറക്കി ശിഷ്ടകാലം കഴിച്ചു കൂട്ടും, പെന്‍ഷന്‍ വാങ്ങി വീട്ടില്‍ പോകും എന്നുകരുതി.

പക്ഷേ സെന്‍കു കേസിനു പോയി. ട്രിബ്യൂണലിലും ഹൈക്കോടതിയിലും തോറ്റിട്ടും വിടാതെ സുപ്രീം കോടതിയില്‍ ഹര്‍ജി കൊടുത്തു അനുകൂല വിധി സമ്ബാദിച്ചു.

അപ്പോഴും ഒരു പിടിവളളി ഉണ്ടായിരുന്നു: എന്ന്, എത്ര മണിക്കകം തിരിച്ചെടുക്കണമെന്ന് കോടതി പറഞ്ഞിരുന്നില്ല. സെന്‍കു റിട്ടയര്‍ ചെയ്യുന്ന ജൂണ്‍30ന് രാവിലെയോ വൈകിട്ടോ തിരിച്ചെടുക്കാം, താമസിയാതെ പറഞ്ഞു വിടുകയും ചെയ്യാം. അതു വരെ എന്തെങ്കിലും മുടന്തന്‍ ന്യായം പറഞ്ഞു നീട്ടിക്കൊണ്ടു പോകാം. ഒടുവില്‍, സെന്‍ കുമാര്‍ കേസു കൊടുത്തിട്ട് എന്തു നേടി എന്നു ചോദിക്കുകയും ചെയ്യാം.

പക്ഷേ, പണി പിന്നെയും പാളി. സുപ്രീം കോടതി നമ്മുടെ സംശയ നിവാരണ ഹര്‍ജി നിഷ്‌കരുണം തളളി എന്നു മാത്രമല്ല 25000രൂപ കോടതിച്ചെലവു കൊടുക്കാനും വിധിച്ചു കളഞ്ഞു. ഭയങ്കരം!

സെന്‍കുവിനെ ഉടനെ തിരിച്ചെടുത്തില്ലെങ്കില്‍ ചീപ് സെക്രട്ടറി ജയിലില്‍ പോകും എന്ന കാര്യവും വ്യക്തമായി.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. എല്ലാ സംശയവും തീര്‍ന്നു. ഫയല്‍ പുട്ടപ്പ് ചെയ്തു, മുഖ്യന്‍ തുല്യം ചാര്‍ത്തി. മേടം 23 (മേയ് 6) ശനിയാഴ്ചത്തെ ശുഭമുഹൂര്‍ത്തത്തില്‍ സെന്‍ കുമാര്‍ പോലീസ് ആസ്ഥാനത്ത് മടങ്ങിയെത്തുന്നു. കുരുത്തോല കീറിത്തൂക്കാന്‍ പ്രതിപക്ഷ നേതാക്കള്‍; കുരവയിടാന്‍ മാധ്യമ സിന്‍ഡിക്കേറ്റുകാര്‍.

കേസ് ജയിച്ചു, കസേര തിരിച്ചുകിട്ടി എന്നു കരുതി സെന്‍കുമാര്‍ നെഗളിക്കണ്ടാ. പോലീസ് ആസ്ഥാനത്ത് നമ്മുടെ കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ വീരശ്രീ ടോമിന്‍ തച്ചങ്കരിയെ ഇരുത്തിക്കഴിഞ്ഞു.

ഇനി, 25,000 ആരു കൊടുക്കും എവിടെ നിന്ന് കൊടുക്കും എന്ന പ്രശ്‌നം. പിണനാറി വിജയന്റെ തറവാട്ടു മുതലില്‍ നിന്നോ സ്ത്രീ ധനത്തുകയില്‍ നിന്നോ എടുക്കാന്‍ പറ്റില്ല. ഖജനാവില്‍ ഒരുപാട് പണമുണ്ട്. അതില്‍ നിന്ന് കൊടുക്കും. വേണ്ടിവന്നാല്‍ കിഫ്ബിയോടു വാങ്ങും.

കോടതിയില്‍ നിന്ന് അടി ഇരന്നു വാങ്ങി എന്നു കരുതി ഭരണം നന്നാകും എന്നാരും പേടിക്കണ്ട. സെന്‍കുമാര്‍ പിരിയുമ്‌ബോള്‍ തച്ചങ്കരിയെ പോലീസ് മേധാവിയാക്കും. ശമ്ബളം കൊടുക്കാതെ അര ഡസന്‍ ഉപദേശികളെ കൂടി നിയമിക്കും.

സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ തോറ്റതിനു പിന്നില്‍ സാമ്രാജ്യത്വ ഫാസിസ്റ്റ് ഗൂഢാലോചനയുണ്ട്. ദുഷ്യന്ത് ദവേ ഫീസ് ദുഷ്യന്ത് ദവേ ഫീസ് വാങ്ങാതെ വാദിച്ചു എന്നു പറയുന്നത് ഭോഷ്‌കാണ്. കാശെണ്ണി കൊടുത്തത് സിഐഎ ആയിരിക്കും, സംശയമില്ല.

അതുകൊണ്ട് എത്തപ്പൈ, ഡിഫി സഖാക്കള്‍ ഇനി സെന്‍കുമാറിനെ വഴിയില്‍ തടയണം, ജഡ്ജിമാരുടെ കോലം കത്തിക്കണം, സിഐഎ ചാരന്‍മാരെ നാടുകടത്തണം.

ബൂര്‍ഷ്വാ കോടതി തുലയട്ടേ,
ജനകീയ സര്‍ക്കാര്‍ വാഴട്ടേ,
തോറ്റിട്ടില്ല, തോല്ക്കുകയില്ല
തോറ്റ ചരിത്രം പറയുകയില്ല..

shortlink

Related Articles

Post Your Comments

Related Articles


Back to top button